എന്തുകൊണ്ട് രാജസ്ഥാന്‍ പിന്തുണക്കുനു എന്നതിന് ഉത്തരം നല്‍കി റിയാന്‍ പരാഗ്. നാലാം നമ്പറില്‍ എത്തി ടീമിനെ മികച്ച നിലയില്‍ എത്തിച്ചു.

രാജസ്ഥാൻ റോയൽസിന്റെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ വമ്പൻ വെടിക്കെട്ട് തീർത്ത് റിയാൻ പരഗ്. മത്സരത്തിൽ നിർണായ സമയത്ത് രാജസ്ഥാനായി ക്രീസിലെത്തിയ പരഗ് പൂർണ്ണമായും ഉത്തരവാദിത്വം ഏറ്റെടുത്ത് വെടിക്കെട്ട് ഇന്നിങ്സ് കാഴ്ചവയ്ക്കുകയായിരുന്നു.

മത്സരത്തിൽ 44 പന്തുകൾ നേരിട്ട പരഗ് 80 റൺസാണ് സ്വന്തമാക്കിയത്. വലിയ ബാറ്റിംഗ് ദുരന്തത്തിലേക്ക് നീങ്ങിയ രാജസ്ഥാനെ കൈപിടിച്ചു കയറ്റാനും പരഗിന്റെ വെടിക്കെട്ട് ഇന്നിങ്സിന് സാധിച്ചിട്ടുണ്ട്. പരഗിന്റെ മികവിൽ നിശ്ചിത 20 ഓവറുകളിൽ 5 വിക്കറ്റ് നഷ്ടത്തിൽ 185 റൺസാണ് രാജസ്ഥാൻ സ്വന്തമാക്കിയത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന് തുടക്കത്തിൽ തന്നെ തങ്ങളുടെ വെടിക്കെട്ട് ഓപ്പണർ ജയസ്വാളിന്റെ വിക്കറ്റ് നഷ്ടമായി. പിന്നാലെ നായകൻ സഞ്ജുവും മടങ്ങിയതോടെ രാജസ്ഥാൻ പതറുകയായിരുന്നു. ഈ സമയത്താണ് പരഗ് ക്രിസിലെത്തിയത്. ഇന്നിംഗ്സിലെ 10 ഓവറുകൾക്ക് ശേഷമാണ് പരഗ് ആക്രമണം അഴിച്ചുവിട്ടത്. പൂർണ്ണമായും ഡൽഹി ബോളർമാർക്കുമേൽ സമ്മർദ്ദം ചെലുത്താൻ പരഗിന് മത്സരത്തിൽ സാധിച്ചു.

മത്സരത്തിൽ കേവലം 34 പന്തുകളിൽ നിന്നാണ് പരഗ് തന്റെ അർത്ഥ സെഞ്ച്വറി പൂർത്തീകരിച്ചത്. പിന്നീട് അവസാന ഓവറുകളിൽ വെടിക്കെട്ട് ആക്രമണം പുറത്തെടുക്കാനും പരഗിന് സാധിച്ചു. മത്സരത്തിന്റെ അവസാന ഓവറിൽ നോർക്കിയെക്കെതിരെ 25 റൺസാണ് പരഗ് സ്വന്തമാക്കിയത്.

മത്സരത്തിൽ 45 പന്തുകൾ നേരിട്ട് പരഗ് 84 റൺസ് സ്വന്തമാക്കി. 7 ബൗണ്ടറികളും 6 സിക്സറുകളുമാണ് പരഗിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിലും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമായിരുന്നു പരഗ് കാഴ്ചവച്ചത്. തന്റെ മികച്ച ഫോം പരഗ് തുടരുന്നത് രാജസ്ഥാന് വലിയ അനുഗ്രഹമാണ്.

പരഗിനൊപ്പം രാജസ്ഥാനായി മികച്ച പ്രകടനം പുറത്തെടുത്തത് രവിചന്ദ്രൻ അശ്വിനാണ്. സ്ഥാനക്കയറ്റം ലഭിച്ച് അഞ്ചാമനായി ക്രീസിലെത്തിയ അശ്വിൻ 19 പന്തുകളിൽ 3 സിക്സറുകളടക്കം 29 റൺസ് സ്വന്തമാക്കുകയുണ്ടായി. ധ്രുവ് ജൂറൽ മത്സരത്തിൽ 12 പന്തുകളിൽ 20 റൺസ് ആണ് നേടിയത്.

അവസാന ഓവറുകളിൽ ഹെറ്റ്മയർ 7 പന്തുകളിൽ 14 റൺസുമായി രാജസ്ഥാന് മികച്ച ഫിനിഷിംഗ് നൽകി. ഇങ്ങനെ രാജസ്ഥാൻ നിശ്ചിത 20 ഓവറുകളിൽ 185 റൺസിൽ എത്തുകയായിരുന്നു. രാജസ്ഥാനെ സംബന്ധിച്ച് ഒരു വമ്പൻ തിരിച്ചുവരവ് തന്നെയാണ് മത്സരത്തിൽ നടത്തിയിരിക്കുന്നത്.

Previous articleഡൽഹിയ്ക്കെതിരെ തിളങ്ങാനാവാതെ സഞ്ജു. കേവലം 15 റൺസിന് പുറത്ത്.
Next articleസഞ്ചു ഭയ്യ എന്നോട് ആ കാര്യം പറഞ്ഞു. വെളിപ്പെടുത്തി റിയാന്‍ പരാഗ്.