ഒന്നും മറന്നിട്ടില്ല രാമാ. തിരിച്ചുവരവിൽ ഋഷഭ് പന്തിന്റെ മിന്നൽ സ്റ്റമ്പിങ്.

Screenshot 20240323 211508 Gallery

തന്റെ തിരിച്ചുവരവ് മത്സരത്തിൽ കിടിലൻ മിന്നൽ സ്റ്റമ്പിങ്ങുമായി ഋഷഭ് പന്ത്. പഞ്ചാബിനെതിരായ ഡൽഹിയുടെ മത്സരത്തിൽ ഒരു തകർപ്പൻ സ്റ്റമ്പിങ്ങോടെയാണ് പന്ത് വിക്കറ്റ് കീപ്പിങ്ങിൽ തന്റെ വരവ് അറിയിച്ചത്.

ഒരു വർഷത്തിലേറെ ക്രിക്കറ്റിൽ നിന്നും മാറിനിന്നെങ്കിലും തന്റെ കഴിവുകൾ ഒരിടത്തും നഷ്ടപ്പെട്ടു പോയിട്ടില്ല എന്ന് വെളിപ്പെടുത്തുന്ന സ്റ്റമ്പിങ് ആണ് മത്സരത്തിൽ പന്ത് കാഴ്ച വച്ചത്. പഞ്ചാബിന്റെ അപകടകാരിയായ ബാറ്റർ ജിതേഷ് ശർമയെ പുറത്താക്കാനാണ് ഇത്തരം ഒരു കിടിലൻ സ്റ്റമ്പിങ്ങുയി പന്ത് രംഗത്തെത്തിയത്.

മത്സരത്തിൽ പഞ്ചാബ് ഇന്നിങ്സിന്റെ പന്ത്രണ്ടാം ഓവറിലാണ് സംഭവം അരങ്ങേറിയത്. സ്പിന്നർ കുൽദീപ് യാദമായിരുന്നു പന്ത്രണ്ടാം ഓവർ എറിഞ്ഞത്. ഓവറിലെ മൂന്നാം പന്തിലാണ് വളരെ മികച്ച സ്റ്റമ്പിങ്ങിലൂടെ പന്ത് ജിതേഷിനെ പുറത്താക്കിയത്.

കുൽദീപിന്റെ ഗൂഗ്ലി തന്ത്രത്തിൽ ജിതേഷ് വീഴുകയായിരുന്നു. എന്നിരുന്നാലും ഈ വിക്കറ്റിന്റെ നല്ലൊരു ശതമാനം ക്രെഡിറ്റ് അർഹിക്കുന്നത് പന്ത് കൂടെയാണ്. കുൽദീപിനെ ആക്രമിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു ജിതേഷ്. ഇത് മണത്തറിഞ്ഞ കുൽദീപ് ഒരു ഗൂഗ്ളിയിലൂടെ ജിതേഷിനെ വീഴ്ത്താൻ ശ്രമിച്ചു.

ജിതേഷ് ക്രീസിനു പുറത്തേക്കിറങ്ങി ഒരു സ്വപ്ന റിവേഴ്സ് സ്വീപ്പ് കളിക്കാനാണ് ശ്രമിച്ചത്. എന്നാൽ സർവ്വശക്തിയും എടുത്ത് വീശിയെങ്കിലും പന്തുമായി കണക്ട് ചെയ്യാൻ ജിതേഷിന് സാധിച്ചില്ല. ഈ സമയം കൊണ്ട് ബോൾ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കൈകളിൽ എത്തി.

Read Also -  ചെണ്ടയായി മോഹിത് ശർമ. 4 ഓവറിൽ വഴങ്ങിയത് 73 റൺസ്. സർവകാല റെക്കോർഡ്.

    

ജിതേഷ് തിരികെ കയറുന്നതിന് മുൻപ് ഒരു മിന്നൽ സ്റ്റമ്പിങ്ങിലൂടെ ഋഷഭ് കുറ്റി പിഴുതെറിയുകയായിരുന്നു. ഓൺഫീൽഡ് അമ്പയർ ഈ തീരുമാനം ടിവി അമ്പയർക്ക് കൈമാറുകയാണ് ചെയ്തത്. ശേഷം റിപ്ലൈകളിൽ നിന്ന് ഇത് ഔട്ടാണ് എന്ന് അമ്പയർ വിധിയെഴുതി.

മത്സരത്തിൽ 9 പന്തുകൾ നേരിട്ട ജിതേഷ് ശർമ ഒരു ബൗണ്ടറിയടക്കം 9 റൺസ് മാത്രമാണ് നേടിയത്. ഡൽഹിക്കെതിരായ മത്സരത്തിൽ 4 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി 174 റൺസാണ് നിശ്ചിത 20 ഓവറുകളിൽ നേടിയത്.

മറുപടി ബാറ്റിംഗിൽ പഞ്ചാബിനായി കരനും ലിവിങ്സ്റ്റണും മികവ് പുലർത്തിയപ്പോൾ 4 വിക്കറ്റിന്റെ വിജയം പഞ്ചാബ് സ്വന്തമാക്കി. മത്സരത്തിൽ ഋഷഭ് പന്തിന് ബാറ്റിംഗിൽ തിളങ്ങാൻ സാധിക്കാതെ വന്നതും ഡൽഹിക്ക് തിരിച്ചടിയായി മാറുകയായിരുന്നു.

Scroll to Top