ലോകകപ്പിനിടെ വിൻഡിസ് സൂപ്പർ താരത്തെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്. 2024 ഐപിഎല്ലിലെ ആദ്യ ട്രേഡ്.

Lucknow Super Giants vs Mumbai Indians Eliminator

2024 ഇന്ത്യൻ പ്രീമിയർ ലീഗിലേക്കായി ആദ്യ ട്രേഡ് നടത്തി മുംബൈ ഇന്ത്യൻസ്. വെസ്റ്റിൻഡീസിന്റെ സ്റ്റാൾ ഓൾറൗണ്ടർ റൊമാരിയോ ഷെപ്പേർഡിനെ തങ്ങളുടെ ടീമിലെത്തിച്ചാണ് മുംബൈ ഇന്ത്യൻസ് ആദ്യ വ്യാപാരം നടത്തിയിരിക്കുന്നത്. മുൻപ് ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജെയന്റ്സിന്റെ താരമായിരുന്നു റൊമാരിയോ ഷെപ്പേർഡ്. തന്റെ ഓൾറൗണ്ട് കഴിവുകൊണ്ട് വളരെയധികം ശ്രദ്ധ നേടിയ താരമാണ് ഈ 28കാരൻ. കഴിഞ്ഞ സമയങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിൽ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് ഷെപ്പേർഡ്. ബോളിങ്ങിലെ വ്യത്യസ്തത കൊണ്ടും സ്ലോ ബോളുകളുടെ മികച്ച ഉപയോഗം കൊണ്ടും ട്വന്റി20 ക്രിക്കറ്റിൽ ഷെപ്പേർഡ് തിളങ്ങിയിരുന്നു. ഇതിന് ശേഷമാണ് മുംബൈ ഷെപ്പേർഡിനെ ടീമിൽ എത്തിച്ചിരിക്കുന്നത്.

ഒരു ഫിനിഷറുടെ റോളിലാണ് കഴിഞ്ഞ സമയങ്ങളിലൊക്കെയും ഷെപ്പേർഡ് വെസ്റ്റിൻഡീസിനായും മറ്റ് ലീഗ് ടീമുകൾക്കായും കളിച്ചിരുന്നത്. വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്ന മറ്റൊരു വിൻഡിസ് താരം കൂടിയാണ് ഷെപ്പേർഡ്. 153 എന്ന വമ്പൻ സ്ട്രൈക്ക് റേറ്റ് ആണ് ഷെപ്പേർഡിന്റെ മറ്റൊരു ഗുണം. ഗയാനക്കാരനായ ഷെപ്പേർഡ് 2016 ലാണ് ആഭ്യന്തര ക്രിക്കറ്റിലൂടെ ആദ്യമായി ശ്രദ്ധ നേടിയത്. ആഭ്യന്തര ക്രിക്കറ്റിൽ ഏറെക്കാലം കളിക്കാൻ ഷെപ്പേർഡിന് സാധിച്ചു. ശേഷം ക്രിക്കറ്റിലെ ഒരു പ്രധാന കളിക്കാരനായി ഷെപ്പേർഡ് മാറുകയായിരുന്നു. പിന്നീട് വിൻഡീസിന്റെ ക്രിക്കറ്റ് ലീഗായ സിപിഎല്ലിൽ ഗയാന ആമസോൺ വാരിയർസ് ടീമിലേക്ക് ഷെപ്പേർഡ് എത്തുകയുണ്ടായി.

See also  "ഇവിടെ ആരോടും ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇത് ചെന്നൈ ടീമാണ്". വിജയത്തിന് ശേഷം ഋതുരാജ്.

2018ലായിരുന്നു ഷെപ്പേർഡ് ആദ്യമായി വെസ്റ്റിൻഡീസിനായി കളിച്ചത്. ട്വന്റി20 ക്രിക്കറ്റിൽ ബാറ്റിംഗിൽ മാത്രമല്ല മികച്ച ബോളിംഗ് റെക്കോർഡുകളും ഷപ്പേർഡിനുണ്ട്. ട്വന്റി20 ക്രിക്കറ്റിൽ ഇതുവരെ 99 മത്സരങ്ങൾ കളിച്ചിട്ടുള്ള ഷെപ്പേർഡ് 109 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. 23 റൺസ് ശരാശരിയിലാണ് ഷെപ്പേർഡിന്റെ ഈ നേട്ടം. വെസ്റ്റിൻഡീസിനായി ട്വന്റി20 ക്രിക്കറ്റിൽ 31 വിക്കറ്റുകൾ ഷെപ്പേർഡ് സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഷെപ്പേർഡ് കളിക്കുന്ന മൂന്നാമത്തെ ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യൻസ്m മുൻപ് 2022 സൺറൈസേഴ്സ് ഹൈദരാബാദിന്റെ ടീം അംഗമായിരുന്നു ഷെപ്പേർഡ്. പിന്നീട് 2023ൽ ലക്നൗ ടീമിൽ ഷെപ്പേർഡ് എത്തുകയായിരുന്നു.

2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 14 മത്സരങ്ങളിൽ നിന്ന് 8 വിജയങ്ങളുമായി നാലാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ് ഫിനിഷ് ചെയ്തത്. ശേഷം പ്ലേഓഫിൽ മുംബൈ ഇന്ത്യൻസ് പുറത്താവുകയുമാണ് ഉണ്ടായത്. ഈ പിഴവ് തിരുത്താനായാണ് പുതിയ ടീം മുംബൈ ഇത്തവണ കെട്ടിപ്പടുക്കുന്നത്. ഇത് 2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ തുടക്കം മാത്രമാണ്. മറ്റു ടീമുകളും പല താരങ്ങളുമായി ട്രേഡ് നടത്താൻ ആയിട്ടുള്ള ധാരണയിൽ എത്തിയിട്ടുണ്ട് എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

Scroll to Top