ജോസേട്ടൻ ബാക്ക് 🔥🔥 നൂറാം മൽസരത്തിൽ സെഞ്ച്വറി നേടി ബട്ലർ. ഒറ്റ പന്തില്‍ സെഞ്ചുറിയും വിജയവും.

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ജോസ് ബട്ലർ സ്വന്തമാക്കിയത്. തന്റെ നൂറാം മത്സരം കളിച്ച ബട്ലർ നേരിട്ട അവസാന പന്തിൽ സിക്സർ നേടിയാണ് തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. മത്സരത്തിൽ 58 പന്തുകളിൽ നിന്നായിരുന്നു ബട്ലർ തന്റെ സെഞ്ച്വറി നേടിയത്.

കഴിഞ്ഞ മത്സരങ്ങളിൽ പ്രതീക്ഷിച്ച രീതിയിൽ തിളങ്ങാൻ ബട്ലർക്ക് സാധിച്ചിരുന്നില്ല. ഇതിന് ശേഷം വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ബട്ലർക്കെതിരെ ഉയർന്നത്. എന്നാൽ എല്ലാത്തിനുമുള്ള മറുപടി ബാറ്റ് കൊണ്ട് നൽകിയിരിക്കുകയാണ് ബട്ലർ ഇപ്പോൾ. നിർണായക മത്സരത്തിൽ വമ്പൻ പ്രകടനമാണ് ഈ ഇംഗ്ലണ്ട് താരം കാഴ്ചവെച്ചത്.

മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 184 എന്ന വിജയലക്ഷം മുന്നിൽകണ്ട് ഇറങ്ങിയ രാജസ്ഥാന് തുടക്കത്തിൽ തന്നെ ജയസ്വാളിന്റെ വിക്കറ്റ് നഷ്ടമായി. പിന്നീടാണ് ബട്ലർ തന്റെ പ്രതാപകാല ഫോമിലേക്ക് തിരികെയെത്തിയത്. മത്സരത്തിന്റെ ആദ്യ സമയത്ത് പതിഞ്ഞ താളത്തിലായിരുന്നു ബട്ലർ ബാറ്റ് വീശിയത്.

ശേഷം പവർപ്ലേ ഓവറുകളിൽ കൃത്യമായി ഗ്യാപ്പുകൾ കണ്ടെത്തി ബട്ലർ തന്റെ ഫോമിലേക്ക് തിരികെ വന്നുm പിന്നീട് പൂർണമായും ബട്ലറിന്റെ ഷോ തന്നെയാണ് കാണാൻ സാധിച്ചത്. കേവലം 30 പന്തുകളിൽ നിന്നാണ് ബട്ലർ തന്റെ അർത്ഥ സെഞ്ച്വറി പൂർത്തീകരിച്ചത്.

രണ്ടാം വിക്കറ്റിൽ സഞ്ജു സാംസണൊപ്പം ചേർന്ന് 148 റൺസിന്റെ കൂട്ടുകെട്ടാണ് ബട്ലർ കെട്ടിപ്പടുത്തത്. സഞ്ജു പുറത്തായതിന് ശേഷവും ബട്ലർ ക്രീസിൽ ഉറക്കുകയായിരുന്നു. എല്ലാത്തരത്തിലും രാജസ്ഥാനായി അവസാന ബോൾ വരെ തുടരാനാണ് ബട്ലർ ശ്രമിച്ചത്. മറുവശത്ത് വിക്കറ്റുകൾ നഷ്ടമായപ്പോഴും മത്സരത്തിൽ രാജസ്ഥാനെ മുന്നിലേക്ക് നയിക്കാൻ ബട്ലർക്ക് സാധിച്ചു.

മത്സരത്തിന്റെ അവസാന ഓവറിൽ രാജസ്ഥാന് വിജയിക്കാൻ വേണ്ടിയിരുന്ന ഒരു റൺ ആണ്. ആ സമയത്ത് 94 റൺസിൽ നിൽക്കുകയായിരുന്നു ബട്ലർ. ക്യാമറോൺ ഗ്രീൻ എറിഞ്ഞ ആദ്യ പന്തിൽ സിക്സർ നേടി ബട്ലർ രാജസ്ഥാനെ വിജയത്തിൽ എത്തിച്ചു. ഒപ്പം തന്റെ സെഞ്ച്വറിയും പൂർത്തീകരിക്കാൻ ഈ താരത്തിന് സാധിച്ചു.

മത്സരത്തിൽ 58 പന്തുകളിൽ നിന്നാണ് ബട്ലർ സെഞ്ച്വറി പൂർത്തീകരിച്ചത്. 9 ബൗണ്ടറികളും 4 സിക്സറുകളും ബട്ലറിന്റെ ഇന്നീങ്‌സിൽ ഉൾപ്പെട്ടു. ബട്ലറിന്റെ മികച്ച പ്രകടനം രാജസ്ഥാന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. കഴിഞ്ഞ മത്സരങ്ങളിൽ ബട്ലർ ഫോമിൽ എത്താതിരുന്നത് രാജസ്ഥാനെ വലച്ചിരുന്നു. എന്നാൽ മറ്റു താരങ്ങൾക്കൊപ്പം ബട്ലറും ഫോമിലേക്ക് തിരികെ വരുമ്പോൾ രാജസ്ഥാന് വരും മത്സരങ്ങളിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാവും എന്നത് ഉറപ്പാണ്. ഈ വിജയത്തോടെ പോയ്ന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താൻ രാജസ്ഥാന് സാധിച്ചിട്ടുണ്ട്.

Previous articleനാലില്‍ നാലും വിജയിച്ചു. വിജയമൊരുക്കി ബട്ട്ലര്‍. മുന്നില്‍ നിന്നും നയിച്ച് സഞ്ചു സാംസണ്‍.
Next articleബാറ്റിംഗോ ബൗളിംഗോ ? ഏതാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ശക്തി ? റേറ്റിങ്ങുമായി സഞ്ചു സാംസണ്‍.