സഞ്ചുവിന്‍റെ വിവാദ പുറത്താകല്‍ നിര്‍ണായകമായി. ഫിനിഷ് ചെയ്യാനാവാതെ രാജസ്ഥാന്‍ റോയല്‍സ്. തുടര്‍ച്ചയായ രണ്ടാം പരാജയം.

sanju umpire

ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങി രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ വലിയ വിജയം മുന്നിൽകണ്ട രാജസ്ഥാനെ ഡൽഹി പിടിച്ചു കെട്ടുകയായിരുന്നു. അവസാന ഓവറുകളിലെ ബോളിഗ് മികവാണ് ഡൽഹിയെ മത്സരത്തിൽ വിജയത്തിലെത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 221 എന്ന ശക്തമായ സ്കോർ കണ്ടെത്തിയിരുന്നു. ശേഷം രാജസ്ഥാനായി സഞ്ജു സാംസൺ അടിച്ചു തകർത്തതോടെ വിജയം രാജസ്ഥാന് കൈ വരുമെന്ന് എല്ലാവരും കരുതി. പക്ഷേ നിർണായക സമയത്ത് അമ്പയറുടെ മോശം തീരുമാനത്തിലൂടെ സഞ്ജു പുറത്തായത് മത്സരത്തിൽ വഴിത്തിരിവുകയായിരുന്നു.

ടോസ് നേടിയ രാജസ്ഥാൻ മത്സരത്തിൽ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇത് തെറ്റായ തീരുമാനമാണ് എന്ന് തോന്നിക്കുന്ന തുടക്കമാണ് രാജസ്ഥാന് ലഭിച്ചത്. ഡൽഹി ബാറ്റർമാർ പവർപ്ലേയിൽ തന്നെ വെടിക്കെട്ട് തീർക്കുകയുണ്ടായി. ഓപ്പണർമാരുടെ ഒരു അഴിഞ്ഞാട്ടമാണ് ആദ്യഭാഗത്ത് കാണാൻ സാധിച്ചത്. 20 പന്തുകളിൽ 50 റൺസുമായി ഫ്രീസർ മക്ഗർക്കാണ് പവർപ്ലെയിൽ രാജസ്ഥാനെ അടിച്ചൊതുക്കിയത്. 7 ബൗണ്ടറികളും 3 സിക്സറുകളും പവർപ്ലെയിൽ നേടാൻ താരത്തിന് സാധിച്ചു. ഒപ്പം മറ്റൊരു ഓപ്പണറായ അഭിഷേക് പറലും അർദ്ധസെഞ്ച്വറി സ്വന്തമാക്കുകയുണ്ടായി. 36 പന്തുകളിൽ 65 റൺസാണ് പോറൽ നേടിയത്. 7 ബൗണ്ടറികളും 3 സിക്സറുകളും ആണ് പോറലിന്റെ ഇന്നിംഗ്സിൽ ഉൾപെട്ടത്.

ശേഷം അവസാന ഓവറുകളിൽ ട്രിസ്റ്റൻ ൻ സ്റ്റബ്സ് കൂടി വമ്പനടികളുമായി കളം നിറയുകയുണ്ടായി. 20 പന്തുകളിൽ 3 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 41 റൺസാണ് സ്റ്റബ്സ് നേടിയത്. ഇതോടെ ഡൽഹി മത്സരത്തിൽ നിശ്ചിത 20 ഓവറുകളിൽ 221 റൺസ് സ്വന്തമാക്കുകയായിരുന്നു. രാജസ്ഥാനായി 3 വിക്കറ്റുകൾ സ്വന്തമാക്കിയ രവിചന്ദ്രൻ അശ്വിനാണ് ഭേദപ്പെട്ട ബോളിംഗ് പ്രകടനം പുറത്തെടുത്തത്. മറുപടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന് മികച്ച തുടക്കമല്ല ലഭിച്ചത്. ജയസ്വാളിന്റെ വിക്കറ്റ് രണ്ടാം പന്തിൽ തന്നെ രാജസ്ഥാന് നഷ്ടമായി. പക്ഷേ പിന്നീട് സഞ്ജു സാംസന്റെ വെടിക്കെട്ടാണ് മത്സരത്തിൽ കാണാൻ സാധിച്ചത്.

Read Also -  2025 ഐപിഎല്ലിലും സഞ്ജു രാജസ്ഥാൻ നായകൻ. സ്ഥിരീകരിച്ച് രാജസ്ഥാൻ റോയൽസ്.

പവർപ്ലേ ഓവറുകളിൽ ജോസ് ബട്ലറെ(19) കാഴ്ചക്കാരനായി നിർത്തി സഞ്ജു അടിച്ചു തകർക്കുകയായിരുന്നു. കേവലം 28 പന്തുകളിൽ അർത്ഥസെഞ്ച്വറി സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചു. ഈ ഐപിഎല്ലിലെ സഞ്ജുവിന്റെ അഞ്ചാമത്തെ സെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്. മറുവശത്ത് വിക്കറ്റുകൾ തുടർച്ചയായി നഷ്ടമാകുമ്പോഴും ഒരുവശത്ത് സഞ്ജു അടിച്ചു തകർക്കുകയായിരുന്നു. മത്സരത്തിൽ 46 പന്തുകൾ നേരിട്ട് സഞ്ജു സാംസൺ 8 ബൗണ്ടറികളും 6 സിക്സറുകളുമടക്കം 86 റൺസാണ് നേടിയത്. സഞ്ജുവിന് പുറമേ 12 പന്തുകളിൽ 25 റൺസ് നേടിയ ശുഭം ദുബെയും പുറത്തായതോടെ രാജസ്ഥാൻ പതറി.

അവസാന 2 ഓവറുകളിൽ 37 റൺസായിരുന്നു രാജസ്ഥാന് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ 19ആം ഓവറിൽ കേവലം 8 റൺസ് മാത്രമേ രാജസ്ഥാന് സ്വന്തമാക്കാൻ സാധിച്ചുള്ളൂ. ഇതോടെ അവസാന ഓവറിലെ രാജസ്ഥാന്റെ വിജയലക്ഷ്യം 29 റൺസായി മാറി. എന്നാൽ അവസാന ഓവറിലും രാജസ്ഥാന്റെ വാലറ്റ ബാറ്റർമാർ പരാജയപ്പെട്ടപ്പോൾ മത്സരത്തിൽ രാജസ്ഥാൻ 20 റൺസിന്റെ തോൽവി ഏറ്റുവാങ്ങുകയായിരുന്നു. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താം എന്ന രാജസ്ഥാന്റെ മോഹമാണ് പൊലിഞ്ഞിരിക്കുന്നത്.

Scroll to Top