ഈഡനിൽ റസലിന്റെ സിക്സർ മഴ. 20 പന്തുകളിൽ അർധസെഞ്ച്വറി. വെടിക്കെട്ടിൽ മുങ്ങി ഹൈദരാബാദ്.

Screenshot 20240323 213631 Gallery

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ന്റെ തുടക്കത്തിൽ തന്നെ വെടിക്കെട്ട് തീർത്ത് കൊൽക്കത്ത താരം റസൽ. ഹൈദരാബാദ് ടീമിനെതിരായ കൊൽക്കത്തയുടെ മത്സരത്തിലാണ് അതിവേഗ ഇന്നിംഗ്സുമായി റസൽ തിളങ്ങിയത്. മത്സരത്തിൽ കൊൽക്കത്തയ്ക്കായി നിർണായക സമയത്ത് ക്രീസിലെത്തിയ റസലിന്റെ ഒരു അഴിഞ്ഞാട്ടമാണ് കാണാൻ സാധിച്ചത്.

ഹൈദരാബാദിനെതിരെ 20 പന്തുകളിൽ നിന്നാണ് റസൽ അർധ സെഞ്ചറി പൂർത്തീകരിച്ചത്. മത്സരത്തിൽ 25 പന്തുകൾ നേരിട്ട് റസല്‍ 65 റൺസാണ് നേടിയത്. കൊൽക്കത്തയെ വളരെ മികച്ച ഒരു നിലയിലെത്തിക്കാനും റസലിന്റെ ഈ വെടിക്കെട്ട് ബാറ്റിംഗിന് സാധിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച കൊൽക്കത്തയ്ക്ക് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. ശേഷം എട്ടാമനായാണ് വെടിക്കെട്ട് താരം റസൽ ക്രീസിലെത്തിയത്. നിർണായ സാഹചര്യത്തിൽ റിങ്കു സിംഗുമൊപ്പം ചേർന്ന് ഒരു വെടിക്കെട്ട് കൂട്ടുകെട്ട് കെട്ടിപ്പടുക്കാനാണ് ആദ്യം റസൽ ശ്രമിച്ചത്.

എന്നാൽ തന്റെ മുൻപിൽ വന്ന മുഴുവൻ ബോളർമാരെയും ആക്രമിക്കാൻ റസൽ മറന്നില്ല. ഹൈദരാബാദിന്റെ സ്പിന്നർ മാർക്കണ്ഡേയെ ഒരു ഓവറിൽ 3 സിക്സറുകൾ പറത്തിയാണ് റസൽ ആരംഭിച്ചത്. പിന്നീട് റസലിന്റെ മുൻപിൽ വന്ന മുഴുവൻ ബോളർമാരും തല്ലു വാങ്ങി.

Read Also -  "അഗാർക്കാർ ഭായ്, ദയവുചെയ്ത് അവനെ ലോകകപ്പിനുള്ള ടീമിലെടുക്കൂ"- റെയ്‌നയുടെ അഭ്യർത്ഥന.

കേവലം 20 പന്തുകളിൽ നിന്നാണ് റസൽ മത്സരത്തിൽ തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. അതിന് ശേഷം തനിക്കു മുൻപിൽ വന്ന പന്തുക്കളെ അടിച്ചകറ്റാൻ ആണ് റസൽ ശ്രമിച്ചത്. മത്സരത്തിൽ 25 പന്തുകൾ നേരിട്ട റസൽ 64 റൺസുമായി പുറത്താവാതെ നിന്നു.

3 ബൗണ്ടറികളും 7 പടുകൂറ്റൻ സിക്സറുകളുമാണ് ഈ വെടിക്കെട്ട് വീരന്റെ ഇന്നീങ്‌സിൽ ഉൾപ്പെട്ടത്. റസലിന്റെ ഈ ഇന്നിംഗ്സിന്റെ മികവിൽ നിശ്ചിത 20 ഓവറുകളിൽ 208 റൺസ് സ്വന്തമാക്കാൻ കൊൽക്കത്തയ്ക്ക് സാധിച്ചു. എന്തായാലും കൊൽക്കത്തയെ സംബന്ധിച്ച് വളരെ ആശ്വാസം നൽകുന്ന തുടക്കം തന്നെയാണ് 2024 ഐപിഎല്ലിൽ ലഭിച്ചിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൊൽക്കത്തയ്ക്കായി ഓപ്പണർ സാൾട്ട്(54) അർത്ഥ സെഞ്ചുറിയുമായി മികച്ച പ്രകടനം പുറത്തെടുത്തു. എന്നാൽ പിന്നീടെത്തിയ ബാറ്റർമാരൊക്കെയും നിരന്തരം കൂടാരം കയറിയത് കൊൽക്കത്തയെ ബാധിച്ചു. നായകൻ ശ്രേയസ് അയ്യർ പൂജ്യനായാണ് മടങ്ങിയത്. പിന്നീട് മധ്യനിരയിൽ 35 റൺസ് നേടിയ രമൺദീപ് സിംഗ്, 23 റൺസ് നേടിയ റിങ്കു സിംഗ് എന്നിവരാണ് റസലിന് പിന്തുണയുമായി രംഗത്തെത്തിയത്. എന്തായാലും വലിയ ദുരന്തത്തിൽ നിന്നാണ് റസൽ കൊൽക്കത്തയെ രക്ഷിച്ചത്

Scroll to Top