6️⃣ 6️⃣ 6️⃣ അവസാന പന്തിലേക്ക് എത്തിച്ചില്ലാ. ആദ്യ 3 പന്തില്‍ തന്നെ പൂര്‍ത്തിയാക്കിയ ടിം ഡേവിഡിന്‍റെ ഫിനിഷിങ്ങ്. [വീഡിയോ]

രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം ടിം ഡേവിഡിന്‍റെ തകര്‍പ്പന്‍ ഫിനിഷിങ്ങില്‍ മുംബൈ ഇന്ത്യന്‍സ് ലക്ഷ്യം കണ്ടു. 3 പന്ത് ബാക്കി നില്‍ക്കേ ആറ് വിക്കറ്റിന്‍റെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്.

david finish

16ാം ഓവറിലാണ് ടിം ഡേവിഡ് ക്രീസില്‍ എത്തുന്നത്. അപ്പോള്‍ വിജയിക്കാനായി 26 പന്തില്‍ 57 റണ്‍സ് എന്ന നിലയിലായിരുന്നു. ബൗണ്ടറികളും സിക്സുമായി ടിം ഡേവിഡ് വാംഖഡെയില്‍ കളം നിറഞ്ഞപ്പോള്‍ അവസാന ഓവറില്‍ 17 റണ്‍സ് എന്ന നിലയിലായി.

അവസാന ഓവര്‍ എറിയാനുള്ള ദൗത്യം ഹോള്‍ഡര്‍ക്കായിരുന്നു. അവസാന പന്തിലേക്ക് എത്തിക്കാനായി ടിം ഡേവിഡ് നിന്നില്ലാ. ആദ്യ മൂന്ന് പന്തും ഗ്യാലറിയിലെത്തിച്ച് ടിം ഡേവിഡ് മത്സരം പൂര്‍ത്തിയാക്കി. 14 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സും സഹിതം 45 റണ്‍സാണ് താരം നേടിയത്.