101 മീറ്റര്‍, 111 മീറ്റര്‍. ചിന്നസ്വാമിയില്‍ കൂറ്റന്‍ സിക്സറുകളുമായി ശിവം ഡൂബൈ

shivam dube monster

ചിന്നസ്വാമിയിലെ ഐപിഎല്‍ പോരാട്ടത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി ശിവം ഡൂബൈ. മത്സരത്തില്‍ നാലാമനായാണ് ഡൂബൈ ക്രീസില്‍ എത്തിയത്. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാന്‍ ലൈസന്‍സ് ലഭിച്ചാണ് ചെന്നെ താരം എത്തിയത്.

b724c69e 47c3 4d37 ab3c 461f1f5f7ea5

തന്‍റെ ജോലി ഭംഗിയായി നിര്‍വഹിക്കാന്‍ താരത്തിനു കഴിഞ്ഞു. മത്സരത്തില്‍ രണ്ട് കൂറ്റന്‍ സിക്സുകളാണ് ശിവം ഡൂബൈ നേടിയത്. 11ാം ഓവറില്‍ മാക്സ്വെല്ലിന്‍റെ പന്ത് ചിന്നസ്വാമിയുടെ മുകളില്‍ തട്ടി. 101 മീറ്ററായിരുന്നു ദൂരം. അതിലും മികച്ചതായിരുന്നു അടുത്ത സിക്സ്.

13ാം ഓവറിലെ ഹര്‍ഷല്‍ പട്ടേലിന്‍റെ ലോ ഫുള്‍ട്ടോസും ചെന്ന് തട്ടിയത് ചിന്നസ്വാമിയുടെ മുകളിലാണ്. 111 മീറ്ററായിയിരുന്നു ശിവം ഡൂബൈയുടെ സിക്സ്.

പാര്‍ണെലിനെ സിക്സിനു പറത്തി ഡൂബൈ അര്‍ധസെഞ്ചുറി തികച്ചതിനു പിന്നാലെ പുറത്തായി. 27 പന്തില്‍ 2 ഫോറും 5 സിക്സും സഹിതം 52 റണ്‍സാണ് ഡൂബൈ സ്കോര്‍ ചെയ്തത്.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനു തുടക്കത്തിലെ റുതുരാജ് ഗെയ്ക്വാദിനെ നഷ്ടമായി. എന്നാല്‍ ഫോം തുടരുന്ന അജിങ്ക്യ രഹാനയും ഓപ്പണര്‍ ഡെവോണ്‍ കോണ്‍വയും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. ഇരുവരും ചേര്‍ന്ന് 43 പന്തില്‍ 74 റണ്‍സ് കൂട്ടിചേര്‍ത്തു. അജിങ്ക്യ രഹാന പുറത്തായതിനു പിന്നാലെയാണ് ശിവം ഡൂബൈ ക്രീസില്‍ എത്തിയത്.

Read Also -  ഇഞ്ചുകളുടെ വിത്യാസത്തില്‍ ബംഗ്ലാദേശിന്‍റെ വിജയം നഷ്ടമായി. മത്സരം തിരിച്ചുപിടിച്ച് ദക്ഷിണാഫ്രിക്ക.
Scroll to Top