സന്ദീപ് ശര്‍മ്മ ബ്യൂട്ടി !! സൂര്യകുമാര്‍ യാദവിനെ പുറത്താക്കിയത് തകര്‍പ്പന്‍ ക്യാച്ചിലൂടെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ തകര്‍പ്പന്‍ ക്യാച്ചുമായി രാജസ്ഥാന്‍ താരം സന്ദീപ് ശര്‍മ്മ. മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിനെ പുറത്താക്കാനായിരുന്നു സന്ദീപിന്‍റെ ഒരു ക്യാച്ച്. മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് ടീമിനെ വിജയത്തില്‍ എത്തിക്കുമ്പോഴാണ് ഈ ക്യാച്ച് പിറന്നത്.

27da6d0e b02f 4c9f 9baa 55d53bf7578d

16ാം ഓവറിലാണ് രാജസ്ഥാന് ബ്രേക്ക്ത്രൂ ലഭിച്ചത്. ബോള്‍ട്ട് എറിഞ്ഞ നാലാം പന്തില്‍ ഷോര്‍ട്ട് ഫൈനില്‍ റാംപ് ഷോട്ടിനു ശ്രമിച്ചു. മിഡില്‍ ചെയ്യാന്‍ സൂര്യക്ക് സാധിച്ചില്ലാ. സര്‍ക്കിളിനുള്ളില്‍ നിന്ന സന്ദീപ് ശര്‍മ്മ 19 മീറ്ററോളം ഓടി കൈപിടിയില്‍ ഒതുക്കുകയായിരുന്നു. 29 പന്തില്‍ 8 ഫോറും 2 സിക്സുമായി 55 റണ്‍സാണ് സൂര്യകുമാര്‍ യാദവ് സ്കോര്‍ ചെയ്തത്.

സൂര്യകുമാര്‍ യാദവ് പുറത്തായെങ്കിലും പിന്നീടെത്തിയ ടിം ഡേവിഡ് മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലെത്തിച്ചു. അവസാന ഓവറില്‍ 17 റണ്‍ വേണമെന്നിരിക്കെ ആദ്യ 3 പന്തും സിക്സടിച്ച് ടിം ഡേവിഡ് മുംബൈയെ വിജയത്തിലേക്കെത്തിച്ചു.