ജോസ് ദ ബോസ്. ഫോമിലേക്ക് തിരിച്ചെത്തി സഞ്ചു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സിനു മികച്ച സ്കോര്‍.

jos and sanju

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിനു മികച്ച സ്കോര്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് നേടിയത്.

അഞ്ചാം ഓവറില്‍ ജയസ്വാള്‍ (18 പന്തില്‍ 35) പുറത്തായതിനു ശേഷം ഒത്തുചേര്‍ന്ന ജോസ് ബട്ട്ലര്‍ – സഞ്ചു സാംസണ്‍ കൂട്ടുകെട്ടാണ് രാജസ്ഥാന്‍ റോയല്‍സിനെ മികച്ച നിലയില്‍ എത്തിച്ചത്. ഇരുവരും ചേര്‍ന്ന് 81 പന്തില്‍ 138 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

968d2ecf f35c 4c7d b234 e515e41cc843

തുടക്കത്തിലേ പതര്‍ച്ചക്ക് ശേഷം ജോസ് ബട്ട്ലര്‍ തന്‍റെ ഫോം വീണ്ടെടുക്കുകയായിരുന്നു. അതേ സമയം താരത്തിന് അര്‍ഹിച്ച സെഞ്ചുറി നഷ്ടമായി. 19ാം ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ വിക്കറ്റിനു മുന്നില്‍ കുരിക്കിയപ്പോള്‍ ജോസ് ബട്ട്ലര്‍ 95 റണ്‍സാണ് നേടിയത്. 59 പന്തിലെ ഈ ഇന്നിംഗ്സില്‍ 10 ഫോറും 4 സിക്സും ഉണ്ട്.

58af2109 2107 4ca6 a0ed 002b46600a92

ജോസ് ബട്ട്ലറിനു പിന്തുണ നല്‍കിയ സഞ്ചു സാംസണ്‍ അര്‍ധസെഞ്ചുറി നേടി. അവസാന പന്ത് വരെ ക്രീസില്‍ നിന്നാണ് ക്യാപ്റ്റന്‍ മടങ്ങിയത്. 38 പന്തില്‍ 4 ഫോറും 5 സിക്സുമായി 66 റണ്‍സാണ് സ്കോര്‍ ചെയ്തത്. നടരാജന്‍റെ അവസാന രണ്ട് പന്തുകള്‍ സിക്സും ഫോറും കടത്തിയാണ് സഞ്ചു സാംസണ്‍ ഫിനിഷിങ്ങ് ദൗത്യം പൂര്‍ത്തിയാക്കിയത്. ഹെറ്റ്മയര്‍ 5 പന്തില്‍ 7 റണ്‍സ് നേടി

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.
Scroll to Top