തോറ്റാൽ കൂടുതല്‍ വഷളാവും, രാജസ്ഥാന്റെ വിധി ഇന്നറിയാം. സഞ്ജു രക്ഷകനാവുമോ.

ipl 2023 sanju and jaiswal

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അറുപതാം മത്സരത്തിൽ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെയാണ് നേരിടുന്നത്. വൈകിട്ട് 3.30ന് ജയ്പൂരിലെ സവായി മാൻ സിംഗ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ബാംഗ്ലൂരിന്റെ അവസാന മത്സരത്തിൽ മുംബൈ അവരെ തോൽപ്പിക്കുകയുണ്ടായി. മറുവശത്ത് കൊൽക്കത്തയെ അവസാന മത്സരത്തിൽ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാൻ റോയൽസ് മത്സരത്തിലേക്ക് എത്തുന്നത്. നിലവിലെ പോയിന്റ്സ് ടേബിൾ സാഹചര്യത്തിൽ ഇരു ടീമുകൾക്കും നിർണായകമായ മത്സരമാണ് ജയ്പൂരിൽ നടക്കാൻ പോകുന്നത്. ബാംഗ്ലൂരിനെ സംബന്ധിച്ച് ഒരു പരാജയം കൂടി നേരിടേണ്ടിവന്നാൽ പ്ലേയോഫ് പ്രതീക്ഷകൾ ഏകദേശം അസ്തമിക്കും. മറുവശത്ത് രാജസ്ഥാന് രണ്ടു പോയിന്റുകൾ കരസ്ഥമാക്കി മൂന്നാം സ്ഥാനത്ത് എത്തിപ്പെടേണ്ടത് അത്യാവശ്യമായി മാറിയിട്ടുണ്ട്.

കഴിഞ്ഞ മത്സരത്തിലെ തകർപ്പൻ പ്രകടനം രാജസ്ഥാന് ഒരുപാട് ആത്മവിശ്വാസം നൽകുന്നതാണ്. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ കൊൽക്കത്തയെ 149 റൺസിന് പുറത്താക്കുകയും, ശേഷം ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിലൂടെ 41 പന്തുകൾ ശേഷിക്കെ വിജയത്തിലെത്താനും രാജസ്ഥാന് സാധിച്ചിരുന്നു. മത്സരത്തിൽ ജയിസ്വാളിന്റെ ബാറ്റിംഗ് പ്രകടനമായിരുന്നു കൊൽക്കത്തയുടെ വിജയത്തിൽ നിർണയക പങ്കുവഹിച്ചത്. ജയിസ്വാൾ മത്സരത്തിൽ 47 പന്തുകളിൽ 98 റൺസ് നേടുകയുണ്ടായി. ഈ വിജയം രാജസ്ഥാന്റെ നെറ്റ് റൺ റേറ്റിലും വലിയ കുതിപ്പ് തന്നെ സൃഷ്ടിച്ചിരുന്നു.

Read Also -  ടി20 ലോകകപ്പ് സന്നാഹ മത്സരം പ്രഖ്യാപിച്ചു. ഇന്ത്യയുടെ മത്സരം ജൂണ്‍ 1 ന്

എന്നിരുന്നാലും ജോസ് ബട്ലറുടെ അസ്ഥിരത ടീമിനെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ പൂജ്യനായി പുറത്തായിരുന്നു ബട്ലർ. എന്നിരുന്നാലും രാജസ്ഥാന് ആശ്വാസം നൽകുന്ന പ്രകടനമാണ് മുൻനിരയിൽ ജയിസ്വാളും സഞ്ജു സാംസനും കാഴ്ചവച്ചത്. അവസാന രണ്ട് മത്സരങ്ങളിലും സ്ഥിരത പുലർത്താൻ സഞ്ജു സാംസന് സാധിച്ചിട്ടുണ്ട്. രാജസ്ഥാന്റെ തലവേദനയായ മധ്യനിര കഴിഞ്ഞ മത്സരത്തിൽ ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല. അതിനാൽതന്നെ ഈ മത്സരത്തിൽ മധ്യനിരയുടെ പ്രകടനം ഒരുപക്ഷേ വലിയ സ്വാധീനം ചെലുത്താനും സാധ്യതയുണ്ട്.

ബോളിഗ് നിരയിലേക്ക് വന്നാൽ കഴിഞ്ഞ മത്സരത്തിലെ പ്രകടനം രാജസ്ഥാന് വലിയ ആവേശം നൽകുന്നു. റൺ ഒഴുക്കിന് പേരുകേട്ട കൊൽക്കത്ത പിച്ചിൽ അവർക്കെതിരെ മികച്ച ബോളിംഗ് പ്രകടനമായിരുന്നു രാജസ്ഥാന്റെ ബോളർമാർ കാഴ്ചവച്ചത്. അവരുടെ പ്രൈം സ്പിന്നർ ചഹൽ വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റിലേക്ക് തിരികെയെത്തിയത് രാജസ്ഥാന് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. എന്തായാലും ഇക്കാരണങ്ങളൊക്കെ എടുത്ത് പരിശോധിക്കുമ്പോൾ നിർണായകമായ മത്സരം തന്നെയാണ് ജയിപ്പൂരിൽ നടക്കാൻ പോകുന്നത്. ഏത് വിധേനയും രണ്ടു പോയിന്റുകൾ നേടി പ്ലേയോഫ് സാധ്യതകൾ വർദ്ധിപ്പിക്കാനാണ് രാജസ്ഥാൻ ശ്രമിക്കുന്നത്.

Scroll to Top