കോഹ്ലി തിളക്കത്തിൽ രാജകീയ വിജയം നേടി ബാംഗ്ലൂർ. അഞ്ചിൽ അഞ്ചും തോറ്റ് ഡൽഹി.

89dfbf9c 9c78 4402 bc49 6ad7d6e5e075

ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ അഞ്ചാം പരാജയം ഏറ്റുവാങ്ങി ഡൽഹി ക്യാപിറ്റൽസ്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ 23 റൺസിന്റെ പരാജയമാണ് ഡൽഹി ഏറ്റുവാങ്ങിയത്. ബാംഗ്ലൂരിനായി ബാറ്റിംഗിൽ വിരാട് കോഹ്ലിയും, ബോളിംഗിൽ വിജയകുമാർ വൈശാഖുമാണ് തിളങ്ങിയത്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും മികച്ച സ്കോർ നേടിയിട്ടും ബോളിംഗ് പ്രകടനത്തിലെ പ്രശ്നങ്ങൾ മൂലം ബാംഗ്ലൂരിന് മത്സരം വിജയിക്കാൻ സാധിച്ചിരുന്നില്ല. ഇതിന് പരിഹാരമായിയാണ് ഈ തകർപ്പൻ പ്രകടനം.

ചിന്നസ്വാമിയിലെ ബാറ്റിംഗ് പറുദീസയിൽ ടോസ് നേടിയ ഡൽഹി ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ ശക്തമായ തുടക്കം തന്നെയാണ് വിരാട് കോഹ്ലിയും ഡുപ്ലസിസ്സും(22) ബാംഗ്ലൂരിന് നൽകിയത്. ഇരുവരും ചേർന്ന് പവർപ്ലെയിൽ അടിച്ചു തകർത്തു. എന്നാൽ ഡൽഹി ടീമിലേക്ക് തിരികെയെത്തിയ മിച്ചൽ മാർഷ് തന്റെ ആദ്യ പന്തിൽ തന്നെ ഡുപ്ലെസിയെ വീഴ്ത്തി. എന്നാൽ വിരാട് കോഹ്ലി ക്രീസിൽ ഉറയ്ക്കുകയാണ് ഉണ്ടായത്. കോഹ്ലി 34 പന്തുകൾ നേരിട്ട് 50 റൺസ് നേടുകയുണ്ടായി. ഇന്നിംഗ്സിൽ 6 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെട്ടു. ഡുപ്ലസിക്ക് ശേഷമെത്തിയ ലോമറോർ(26) മാക്സ്വെൽ(24) എന്നിവർ അടിച്ചു തകർത്തു. എന്നാൽ ചെറിയ ഇടവേളയിൽ തന്നെ വിക്കറ്റുകൾ വീഴ്ത്തി മുന്നിലെത്താൻ ഡൽഹി ബോളർമാർക്ക് സാധിച്ചു. ഇതോടെ അവസാന ഓവറുകളിൽ ബാംഗ്ലൂർ പതറുന്നതാണ് കണ്ടത്. നിശ്ചിത 20 ഓവറുകളിൽ 174 റൺസാണ് ബാംഗ്ലൂർ നേടിയത്.

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.
05a662de 8d36 48df 9ddc 3c89565e426b

മറുപടി ബാറ്റിംഗിൽ തുടക്കം മുതലേ ഡൽഹിയുടെ നിര തകർന്നു വീഴുന്നതാണ് കാണാൻ സാധിച്ചത്. ഓപ്പണർ പൃഥ്വി ഷായും(0) മിച്ചൽ മാർഷും(0) യാഷ് ദള്ളും(1) സ്കോർ ബോർഡിൽ അനക്കമുണ്ടാക്കാതെ മടങ്ങി. ഒപ്പം നായകൻ ഡേവിഡ് വാർണറും(19) കൂടാരം കയറിയതോടെ ഡൽഹി പതറി. ഡൽഹിക്കായി മനീഷ് പാണ്ഡെ മധ്യ ഓവറുകളിൽ കാവലായി. 38 പന്തുകളിൽ 50 റൺസാണ് പാണ്ടെ മത്സരത്തിൽ നേടിയത്.എന്നാൽ അവസാന ഓവറുകളിൽ ഡൽഹിക്കു തുരുതുര വിക്കറ്റുകൾ നഷ്ടമായതോടെ മത്സരത്തിൽ ഡൽഹി 23 റൺസിന് പരാജയമറിയുകയായിരുന്നു.

ടൂർണമെന്റിൽ കളിച്ച അഞ്ചു മത്സരങ്ങളിലും പരാജയപ്പെട്ട ഡൽഹി പോയ്ന്റ്സ് ടേബിളിൽ ഏറ്റവും അവസാനത്തെ സ്ഥാനത്താണ് ഇപ്പോൾ നിലനിൽക്കുന്നത്. മറുവശത്ത് ബാംഗ്ലൂർ ഇതുവരെ കളിച്ച നാലു മത്സരങ്ങളിൽ രണ്ടു മത്സരങ്ങളിൽ വിജയം കണ്ടിട്ടുണ്ട്. ബാറ്റിംഗ് നിരയുടെ മോശം പ്രകടനങ്ങൾ തന്നെയാണ് അഞ്ചുമത്സരങ്ങളിലും ഡൽഹിയിലെ പരാജയപ്പെടുത്തിയത്. വരും മത്സരങ്ങളിൽ തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ഡൽഹി.

Scroll to Top