ദ്രുവ് ജൂരലിന്‍റെയും ഹെറ്റ്മയറുടേയും പോരാട്ടം പാഴായി. ആവേശ പോരാട്ടത്തില്‍ പഞ്ചാബിന് വിജയം.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആവേശ പോരാട്ടത്തില്‍ പഞ്ചാബിന് വിജയം. പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സില്‍ എത്താനാണ് സാധിച്ചത്. 5 റണ്ണിന്‍റെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിനു മോശം തുടക്കമാണ് ലഭിച്ചത്. പതിവില്‍ നിന്നും വിത്യസ്തമായി ഓപ്പണിംഗിന് എത്തിയ അശ്വിനും (0) ജയസ്വാളും (11) തുടക്കത്തിലേ പുറത്തായി. ബൗണ്ടറിയും സിക്സും അടിച്ച് ബട്ട്ലറും (19) പുറത്തായപ്പോള്‍ രാജസ്ഥാന്‍ 57 ന് 3 എന്ന നിലയിലായി.

sanju vs pbks 2023

25 പന്തില്‍ 5 ഫോറും 1 സിക്സുമായി ക്യാപ്റ്റന്‍ സഞ്ചു സാംസണ്‍ രാജസ്ഥാന് വിജയപ്രതീക്ഷ നല്‍കി. എന്നാല്‍ സഞ്ചു സാംസണ്‍, റിയാന്‍ പരാഗ് (12 പന്തില്‍ 20)  ദേവ്ദത്ത് പടിക്കല്‍ (26 പന്തില്‍ 21) എന്നിവരെ പുറത്താക്കി എല്ലിസ് പഞ്ചാബിന് മുന്‍തൂക്കം നല്‍കി.

pbks 2023

അവസാന 4 ഓവറില്‍ 69 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. വിന്‍ഡീസ് ബാറ്റര്‍ ഹെറ്റ്മയറുടെ ബാറ്റില്‍ നിന്നും സിക്സറുകള്‍ വരാന്‍ തുടങ്ങി. ഇംപാക്റ്റ് പ്ലെയറായി എത്തിയ ദ്രുവ് ജൂരലും തകര്‍പ്പന്‍ പിന്തുണ നല്‍കിയതോടെ അവസാന ഓവറില്‍ വിജയിക്കാനായി 16 റണ്‍സ് വേണമായിരുന്നു. സാം കറന്‍ എറിഞ്ഞ അവസാന 3 പന്തില്‍ ബൗണ്ടറിയൊന്നും പിറന്നില്ലാ.

357556

കൂടാതെ 18 പന്തില്‍ 36 റണ്‍ നേടിയ ഹെറ്റ്മയര്‍ ഔട്ടാവുകയും ചെയ്തു. സാം കറന്‍ നന്നായി ഫിനിഷ് ചെയ്തപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന് 5 റണ്‍ തോല്‍വി ഏറ്റു വാങ്ങേണ്ടി വന്നു. 15 പന്തില്‍ 3 വീതം ഫോറും സിക്സുമായി ദ്രുവ് ജൂരല്‍ 32 റണ്‍സ് നേടി.

നേരത്തെ ടോസ്‌ നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണറായ ശിഖാര്‍ ധവാന്‍ ശാന്തനായി നിന്നപ്പോള്‍ പ്രഭ്സിമ്രന്‍ സിങ്ങ് ആക്രമകാരിയായി. ബോള്‍ട്ടും ആസിഫും പവര്‍പ്ലേയില്‍ പരാജയപ്പെട്ടപ്പോള്‍ സ്കോര്‍ബോര്‍ഡില്‍ റണ്‍സ് ഒഴുകി. തന്‍റെ കരിയറിലെ ആദ്യ ഫിഫ്റ്റി 28 ബോളിലാണ് നേടിയത്. 10ാം ഓവറില്‍ പ്രഭ്സിമ്രനെ (34 പന്തില്‍ 7 ഫോറും 3 സിക്സും അടക്കം 60 റണ്‍സ) പുറത്താക്കി ഹോള്‍ഡര്‍ ബ്രേക്ക്ത്രൂ നല്‍കി.

e1f9d7d4 d03d 4b32 9991 953540bffb2f

പിന്നീട് ധവാന്‍റെ ഊഴമായിരുന്നു. 30 പന്തില്‍ 30 എന്ന നിലയില്‍ നിന്നും അടുത്ത 26 പന്തില്‍ അര്‍ധസെഞ്ചുറി നേടി. 56 പന്തില്‍ 86 റണ്‍സുമായി ധവാന്‍ പുറത്താകതെ നിന്നു. 16 പന്തില്‍ 27 റണ്‍സുമായി ജിതേഷ് ശര്‍മ്മ നിര്‍ണായക പ്രകടനം നടത്തി.

ezgif 5 0069ae1886

ഹോള്‍ഡര്‍, അശ്വിന്‍ എന്നിവര്‍ നന്നായി പന്തെറിഞ്ഞപ്പോള്‍ വിചാരിച്ചതുപോലെ ഫിനിഷ് ചെയ്യാന്‍ പഞ്ചാബിന് കഴിഞ്ഞില്ലാ. ഒരു ഘട്ടത്തില്‍ 220 നു മുകളില്‍ പോകും എന്ന് തോന്നിച്ചെങ്കിലും 197 ല്‍ ഒതുക്കാന്‍ രാജസ്ഥാന് സാധിച്ചു.

Previous article25 പന്തുകളിൽ 42 റൺസ്. നിർണായക ഇന്നിങ്സുമായി സഞ്ജു സാംസൺ വീണ്ടും
Next articleനാഴികക്കല്ലിൽ ധോണി വീഴില്ല. അയാളുടെ ലക്ഷ്യം ഐപിഎൽ ട്രോഫി മാത്രം ; സേവാഗ് പറയുന്നു.