ഇതെന്റെ കരിയറിന്റെ അവസാന ഭാഗം. വിരമിക്കൽ സൂചന നൽകി ധോണി.

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് തന്റെ വിരമിക്കലിനെ കുറിച്ച് വലിയൊരു സൂചന നൽകി മഹേന്ദ്ര സിംഗ് ധോണി. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഹൈദരാബാദിനെതിരായ മത്സരത്തിനു ശേഷമായിരുന്നു ഇത് തന്റെ അവസാന ഐപിഎല്ലായിരിക്കുമെന്ന സൂചന ധോണി നൽകിയത്. മത്സരത്തിൽ ഒരു വമ്പൻ വിജയം തന്നെയായിരുന്നു ചെന്നൈ നേടിയത്. ഇതോടെ ചെന്നൈ പോയ്ന്റ്സ് ടെബിളിൽ മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. ശേഷം  പ്രസന്റേഷൻ സമയത്താണ് ധോണി തന്നെ കരിയറിന്റെ ഭാവിയെ കുറിച്ച് സംസാരിച്ചത്.

“എന്തൊക്കെ പറഞ്ഞാലും ചെയ്താലും, ഇതിന്റെ കരിയറിന്റെ അവസാന ഭാഗമാണ്. അതിനാൽ തന്നെ മത്സരങ്ങൾ ആസ്വദിക്കുക എന്നതിന് വലിയ പ്രാധാന്യമുണ്ട്. ഇത്തരത്തിൽ മികവു കാട്ടാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്. ചെന്നൈ ആരാധകർ ഒരുപാട് സ്നേഹവും ആത്മാർത്ഥതയും എനിക്ക് നൽകിയിട്ടുണ്ട്. അവർ എപ്പോഴും എന്നെ കേൾക്കാനായി കാത്തിരിക്കാറുണ്ട്.”- മഹേന്ദ്ര സിംഗ് ധോണി പറയുകയുണ്ടായി.

20230421 231958

ഇതോടൊപ്പം മത്സരത്തിലെ ചെന്നൈയുടെ പ്രകടനത്തെപ്പറ്റിയും ധോണി പറഞ്ഞു. “ടോസ് സമയത്ത് രണ്ടാമത് ബാറ്റിംഗ് ചെയ്യുന്നതിൽ എനിക്ക് വലിയ സംശയം ഉണ്ടായിരുന്നു. മൈതാനത്ത് ഒരുപാട് മഞ്ഞുതുള്ളികൾ വരില്ല എന്ന് എനിക്ക് തോന്നിയിരുന്നു. എന്തായാലും മധ്യ ഓവറുകളാണ് മത്സരത്തെ നിയന്ത്രിച്ചത്. മാത്രമല്ല അവസാന ഓവറുകളിൽ മികവാർന്ന ബോളിംഗ് പ്രകടനമാണ് ഫാസ്റ്റ് ബോളർമാർ കാഴ്ചവച്ചത്.”- ധോണി കൂട്ടിച്ചേർത്തു.

മുൻപും 2023 ഇന്ത്യൻ പ്രീമിയർ ലീഗ് മഹേന്ദ്ര സിംഗ് ധോണിയുടെ അവസാന സീസണാവും എന്ന് പലരും അവകാശപ്പെടുകയുണ്ടായി. എന്നാൽ ഇതേ സംബന്ധിച്ച് ധോണി സ്ഥിരീകരണങ്ങൾ നൽകിയിരുന്നില്ല. ചെന്നൈയിലെ തന്റെ ആരാധകർക്ക് മുൻപിൽ തന്റെ കരിയർ അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത് എന്ന് ധോണി 2022 ഐപിഎല്ലിന്റെ സമയത്ത് പറഞ്ഞിരുന്നു. മത്സരത്തിൽ ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത ചെന്നൈക്ക് ഹൈദരാബാദിനെ കേവലം 134 റൺസിൽ ഒതുക്കാൻ സാധിച്ചിരുന്നു. ശേഷം 57 പന്തുകളിൽ 77 റൺസ് നേടിയ കോൺവയുടെ മികവിൽ ചെന്നൈ മത്സരത്തിൽ 7 വിക്കറ്റുകൾക്ക് വിജയം കാണുകയായിരുന്നു.