ആവേശം അവസാന പന്ത് വരെ. ത്രില്ലര്‍ പോരാട്ടത്തില്‍ മുംബൈക്ക് ആദ്യ വിജയം.

rohit and tilak

2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ഡൽഹിക്കെതിരായ മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. പീയൂഷ് ചൗളയുടെയും ബേറെൻഡോഫിന്റെയും ബോളിംഗ് മികവും രോഹിത് ശർമയുടെ തകർപ്പൻ ബാറ്റിംഗുമാണ് മുംബൈയെ മത്സരത്തിൽ വിജയത്തിലെത്തിച്ചത്. ആദ്യ മത്സരത്തിൽ ബാംഗ്ലൂരിനോടും കഴിഞ്ഞ മത്സരത്തിൽ ചെന്നൈയോടും ദയനീയമായി പരാജയപ്പെട്ട മുംബൈയെ സംബന്ധിച്ച് ഒരുപാട് ആശ്വാസം നൽകുന്ന വിജയമാണ് മത്സരത്തിൽ ഉണ്ടായിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ മുംബൈ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഡൽഹിക്കായി ഡേവിഡ് വാർണർ മികച്ച തുടക്കം നൽകി. പൃഥ്വി ഷായും(10) മനീഷ് പാണ്ഡയും(2) തരക്കേടില്ലാത്ത ഇന്നിങ്സുകൾ കാഴ്ചവച്ചതോടെ ഡൽഹി വമ്പൻ സ്കോറിലെത്തുമേന്ന് എല്ലാവരും കരുതി. എന്നാൽ മധ്യ ഓവറുകളിൽ പിയുഷ് ചൗള എത്തിയതോടെ ഡൽഹി നിര ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. ശേഷം ഏഴാമനായി അക്ഷർ പട്ടേൽ ക്രീസിൽ എത്തിയതയോടെയാണ് മത്സരം ഡൽഹിയുടെ വഴിക്ക് തിരിഞ്ഞത്. പട്ടേൽ മത്സരത്തിൽ 25 പന്തുകളിൽ 54 മത്സരത്തിൽ നേടി. നാലു ബൗണ്ടറികളും 5 സിക്സറുകളും അക്ഷറിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. പതിവുപോലെ പതിഞ്ഞ താളത്തിലാണ് വാർണർ ബാറ്റ് ചെയ്തത്. 47 പന്തുകളിൽ 51 റൺസായിരുന്നു വാർണറുടെ സമ്പാദ്യം. എന്നാൽ അവസാന ഓവറുകളിൽ മുംബൈ പിടിമുറുക്കിയതോടെ ഡൽഹി നിര തകർന്നുവീണു. മുംബൈക്കായി ബേറെൻഡോഫും പിയൂഷ് ചൗളയും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തുകയുണ്ടായി. 172 റൺസായിരുന്നു ഡൽഹി ഇന്നിങ്സിൽ നേടിയത്.

Read Also -  സുവർണ നേട്ടവുമായി സഞ്ജു.. തന്റെ 12ആം ഐപിഎൽ സീസണിൽ നാഴികക്കല്ല് പിന്നിട്ടു..
aecda54a 7472 444b 9da2 ad618b0b3bf1

മറുപടി ബാറ്റിങ്ങിൽ രോഹിത് ശർമയും ഇഷാൻ കിഷനും(31) ചേർന്ന് മികച്ച ഒരു തുടക്കം തന്നെ മുംബൈയ്ക്കായി നൽകുകയുണ്ടായി. പവർപ്ലേ ഓവറുകളിൽ ഇരുവരും ചേർന്ന് ഡൽഹി ബോളർമാരെ സമ്മർദ്ദത്തിലാക്കി. ഇഷാൻ കിഷാൻ 26 പന്തുകളിൽ 31 റൺസ് ആണ് നേടിയത് ഇഷാന് ശേഷം ക്രീസിലെത്തിയ തിലക് വർമ്മയും രോഹിത് ശർമയ്ക്കൊപ്പം അടിച്ചു തകർത്തു. മത്സരത്തിൽ രോഹിത് 45 പന്തുകളിൽ 65 റൺസാണ് നേടിയത്. ഇന്നിങ്സിൽ 6 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെട്ടു. സൂര്യകുമാര്‍ യാദവ് പൂജ്യത്തില്‍ പുറത്തായപ്പോള്‍ അവസാന ഓവറുകളിൽ ക്യാമറോൺ ഗ്രീനും (8 പന്തില്‍ 17) ടീം ഡേവിഡും (11 പന്തില്‍ 13) ഫിനിഷിംഗ് നടത്തിയതോടെ മുംബൈ മത്സരത്തിൽ 6 വിക്കറ്റുകൾക്ക് വിജയം നേടുകയായിരുന്നു. അവസാന പന്തില്‍ 2 റണ്‍ വേണം എന്ന നിലയിലായിരുന്നു മുംബൈയുടെ വിജയം. അവസാന ഓവറില്‍ 5 റണ്‍ വേണമെന്നിരിക്കെ നോര്‍ക്കിയയുടെ തകര്‍പ്പന്‍ ബൗളിംഗാണ് അവസാന പന്ത് വരെ ആവേശമാക്കിയത്.

Delhi Capitals vs Mumbai Indians ipl 2023

മുംബൈക്ക് മത്സരത്തിൽ എടുത്തുപറയാവുന്ന പ്രധാന പോസിറ്റീവ് രോഹിത് ശർമയുടെ തിരിച്ചുവരമാണ്. കഴിഞ്ഞ ഒരു സീസണിലുടനീളം ഒരു അർധസെഞ്ച്വറി നേടാൻ പോലും രോഹിത് ശർമയ്ക്ക് സാധിച്ചിരുന്നില്ല. എന്നാൽ മികവാർന്ന പ്രകടനത്തോടെ തന്നെ ഫോമിലേക്ക് തിരികെ എത്തിയിരിക്കുകയാണ് രോഹിത്. ഇത് മുംബൈ ഇന്ത്യൻസിനും ഇന്ത്യൻ ടീമിനും വലിയ പ്രതീക്ഷകൾ നൽകുന്നുണ്ട്.

Scroll to Top