ഡൽഹിയുടെ തട്ടകത്തില്‍ തകര്‍പ്പന്‍ വിജയവുമായി ഗുജറാത്ത്. നിലവിലെ ചാംപ്യന്‍മാര്‍ മുന്നോട്ട്.

gujrat titans ipl 2023

രണ്ടാം മത്സരത്തിലും ഗുജറാത്തിന്റെ കൃത്യമായ ആധിപത്യം. ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ 6 വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് ഗുജറാത്ത് ടൈറ്റൻസ് നേടിയത്. ആദ്യ മത്സരത്തിൽ ശക്തരായ ചെന്നൈ സൂപ്പർ കിംഗ്സിനെ കെട്ടുകെട്ടിച്ച ഗുജറാത്തിനെ സംബന്ധിച്ച് വളരെ ആത്മവിശ്വാസം നൽകുന്ന വിജയം തന്നെയാണ് ഇത്. സായി സുദർശന്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് ഗുജറാത്തിനെ മത്സരത്തിൽ വിജയത്തിലെത്തിച്ചത്. ഈ വിജയത്തോടെ ഗുജറാത്ത് പോയിന്റ്സ് ടേബിൾ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

ഡൽഹിയിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡൽഹിയിൽ ആദ്യം ലഭിച്ച സിങ് മുതലാക്കുന്നതിൽ മുഹമ്മദ് ഷാമി വിജയം കണ്ടു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അപകടകാരികളായ പൃഥ്വി ഷായെയും(7) മിച്ചൽ മാർഷിനെയും(4) ഷാമി വീഴ്ത്തുകയുണ്ടായി. ശേഷം വാർണറും സർഫറാസ് ഖാനും(30) ക്രീസിലുറച്ചെങ്കിലും സ്കോറിംഗ് ഉയർത്തുന്നതിൽ പരാജയപ്പെടുകയായിരുന്നു.

91341139 283d 4745 a006 188fa870954b

32 പന്തുകളിൽ നിന്നായിരുന്നു വാർണർ 37 റൺസ് നേടിയത്. എന്നാൽ തുടർച്ചയായ രണ്ടു പന്തുകളിൽ വാർണറെയും റൂസോയെയും(0) കൂടാരം കയറ്റി അൾസരി ജോസഫ് ഡൽഹിയെ ഞെട്ടിച്ചു. 11 പന്തുകളിൽ 20 റൺസെടുത്ത അഭിഷേക് പോറലും, 22 പന്തുകളിൽ 36 റൺസ് നേടിയ അക്ഷർ പട്ടേലുമാണ് അവസാന ഓവറുകളിൽ ഡൽഹിക്ക് പ്രതീക്ഷയായി മാറിയത്. ഇവരുടെയും മികവിൽ നിശ്ചിത 20 ഓവറുകളിൽ 162 റൺസാണ് ഡൽഹി നേടിയത്.

Read Also -  250 അടിക്കണ ടീമിനെ 200 ല്‍ താഴെ ഒതുക്കി. 6 മത്സരങ്ങള്‍ക്ക് ശേഷം ബാംഗ്ലൂരിന് വിജയം.
Fs4yiwZagAAbndo

മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനെ നോർക്യ ഞെട്ടിക്കുകയുണ്ടായി. ഗുജറാത്ത് ഓപ്പണർമാരുടെ കുറ്റി തെറിപ്പിച്ചാണ് നോർക്യ ആരംഭിച്ചത്. എന്നാൽ നാലാം വിക്കറ്റിൽ സായി സുദർശനും വിജയ് ശങ്കറും(29)ക്രീസിൽ ഉറച്ചു. സായി സുദർശൻ 48 പന്തുകളിൽ 62 റൺസ് ആണ് നേടിയത്. ഒപ്പം അവസാന ഓവറുകളിൽ ഡേവിഡ് മില്ലർ(31) കൂടി അടിച്ചുതകർത്തതോടെ ഗുജറാത്ത് അനായാസം വിജയത്തിൽ എത്തുകയായിരുന്നു. മത്സരത്തിൽ വിക്കറ്റുകളുടെ വിജയമാണ് ഗുജറാത്ത് നേടിയത്.

2022ലെ ചാമ്പ്യന്മാരായ ഗുജറാത്തിനെ സംബന്ധിച്ച് മികച്ച തുടക്കം തന്നെയാണ് 2023ലും ലഭിച്ചിരിക്കുന്നത്m ശക്തരായ രണ്ട് ടീമുകളെയാണ് ഗുജറാത്ത് ഇതുവരെ പരാജയപ്പെടുത്തിയിരിക്കുന്നത്. നായകൻ ഹർദിക് പാണ്ട്യയുടെ മികവിൽ അങ്ങേയറ്റം ബാലൻസ്ഡ് ടീം തന്നെയാണ് ഗുജറാത്ത്. ഒപ്പം ശ്രീലങ്കൻ നായകൻ ഷനക കൂടെ ടീമിനൊപ്പം ചേരുന്നതോടെ ഇന്ത്യൻ പ്രീമിയർ ലീഗിലെ നിലവിലെ ശക്തമായ നിരയായി ഗുജറാത്ത് മാറും.

Scroll to Top