ഐപിഎല്ലിലെ കിംഗ് കോഹ്ലി തന്നെ : അപൂർവ്വ റെക്കോർഡ് വീണ്ടും സ്വന്തമാക്കി

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്സ്മാനെന്ന വിശേഷണം കരിയറിൽ സ്വന്തമാക്കിയ താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി  ഐപിൽ ചരിത്രത്തിലെ ചില അപൂർവ്വ ബാറ്റിംഗ് റെക്കോർഡുകളും താരം നേടിയിട്ടുണ്ട് .
ഇന്നലെ രാജസ്ഥാൻ റോയൽസ് എതിരായ മത്സരത്തിലും താരം ബാറ്റിങ്ങിൽ മിന്നും പ്രകടനമാണ് പുറത്തെടുത്തത് .

ഐപിഎല്‍ ചരിത്രത്തില്‍  ആറായിരം റണ്‍സെടുക്കുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് വിരാട്  കോഹ്ലി .
ഐപിൽ കരിയറിൽ 196 മത്സരങ്ങളില്‍ നിന്ന് 6011 റണ്‍സാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നായകൻ കോഹ്‌ലിയുടെ  സമ്പാദ്യം .റൺ വേട്ടക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥനത്തുള്ള റെയ്നയെ 600 റൺസ് പിറകിലാണിപ്പോൾ .മുംബൈ ഇന്ഡിങ്സ് സ്റ്റാർ ഓപ്പണർ രോഹിത് ശര്‍മ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്  ഇപ്പോൾ .

അതേസമയം ഐപിൽ പതിനാലാം സീസണിൽ  തുടർ വിജയങ്ങളുമായി ബാംഗ്ലൂർ ടീം കുതിക്കുകയാണ് .ഇന്നലെ വാങ്കഡെയിൽ നടന്ന മത്സരത്തിൽ സെഞ്ചുറിയുമായി  മലയാളി താരം ദേവ്ദത്ത് പടിക്കല്‍ തിളങ്ങിയപ്പോൾ . രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാംഗ്ലൂർ ടീമിന് 10 വിക്കറ്റിന്റെ ആധികാരിക വിജയം .52 പന്തില്‍ പുറത്താവാതെ 101 റണ്‍സാണ്  താരം അടിച്ചെടുത്തത്. പടിക്കല്‍ – കോലി (47 പന്തില്‍ പുറത്താവാതെ 72) സഖ്യത്തിന്റെ  ഓപ്പണിങ് കരുത്തില്‍ രാജസ്ഥാനെതിരെ ബാംഗ്ലൂര്‍ 10 വിക്കറ്റിന്റെ  അനായാസ വിജയമാണ് സ്വന്തമാക്കിയത് . ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ബാംഗ്ലൂര്‍ 16.3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറികടന്നു. 

Previous articleസഞ്ജു ഇന്ത്യൻ ടീമിൽ ഇടം പിടിക്കാത്തതിന്റെ കാരണം ഇതാണ് : രൂക്ഷ വിമർശനവുമായി സുനിൽ ഗവാസ്‌ക്കർ
Next articleഎനിക്ക് ആ സെഞ്ച്വറി വേണ്ട : പകരം മറ്റൊന്ന് നേടണം – ദേവദത്ത് പടിക്കലിന്റെ വിചിത്ര ആവശ്യം തുറന്ന് പറഞ്ഞ് കോഹ്ലി