ഐപിഎല്ലിലെ എലിമിനേറ്റര്‍ മത്സരത്തില്‍ ബാംഗ്ലൂരിനെ തോല്‍പ്പിച്ചു കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് ഫൈനലിനു ഒരുപടി കൂടി അടുത്തു. ലോ സ്കോറിങ്ങ് ത്രില്ലര്‍ മത്സരത്തില്‍ അവസാന ഓവറിലാണ് ബാംഗ്ലൂര്‍ ഉയര്‍ത്തിയ 139 റണ്‍സ് കൊല്‍ക്കത്താ മറികടന്നത്. രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സാണ് കൊല്‍ക്കത്തയുടെ എതിരാളികള്‍.
മത്സരത്തില്‍ സ്വാധീനം ചെലുത്തിയ നിര്‍ണായക സംഭവങ്ങളും ഗ്രൗണ്ടില്‍ അരങ്ങേറി. മൂന്നു തവണെയാണ് അംപയര്‍ ബാംഗ്ലൂരിനെതിരെ തെറ്റായ തീരുമാനം എടുത്തത്. മത്സരത്തിന്‍റെ ഏഴാം ഓവറില്‍ അംപയര്‍ വീരേന്ദര്‍ ശര്‍മ്മക്കെതിരെ ദേഷ്യത്തോടെ സംസാരിക്കുന്ന കോഹ്ലിയെയാണ് കണ്ടത്.
ത്രിപാഠിക്കെതിരെ ഉറപ്പായ ലെഗ് ബിഫോര്‍ വിക്കറ്റ് അപ്പീല്‍ ചെയ്തെങ്കിലും വിരേന്ദര്‍ ശര്‍മ്മ ഔട്ട് വിധിക്കാന്‍ തയ്യറായില്ലാ. എന്നാല്‍ ഡി.ആര്‍.എസി ലൂടെ തീരുമാനം മാറ്റിയെഴുതകയായിരുന്നു. മത്സരത്തില്‍ മൂന്നാമത്തെ തവണെയായിരുന്നു അംപയറുടെ തീരുമാനം മാറ്റിയെഴുതപ്പെട്ടത്.
മത്സരത്തിന്‍റെ 16ാം ഓവറിലും 20ാം ഓവറിലും ഈ സംഭവങ്ങള്‍ നടന്നത്. ചക്രവര്‍ത്തിയുടെ ഓവറില്‍ ഷഹബാസ് അഹമ്മദിനെതിരെയും ശിവം മാവിയുടെ ഓവറില്‍ ഹര്‍ഷല്‍ പട്ടേലിനെതിരെയും ലെഗ് ബിഫോര്‍ വിക്കറ്റ് അംപയര്‍ വിളിച്ചു. എന്നാല്‍ റിവ്യൂയിലൂടെ രണ്ട് തീരുമാനങ്ങളും തെറ്റാണെന്ന് കണ്ടെത്തി. പക്ഷേ അപ്പീലിനിടെ ബാംഗ്ലൂര്‍ താരങ്ങള്‍ റണ്‍സ് പൂര്‍ത്തിയാക്കിയെങ്കിലും സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തില്ലാ. അംപയറുടെ ഈ തെറ്റായ തീരുമാനം ഒരു മത്സരവിധിയെ പോലും സ്വാധീനിച്ചു.