കോഹ്ലിയുടെ ക്യാപ്റ്റന്‍സി റെക്കോഡുകള്‍ നിങ്ങളെ ഞെട്ടിക്കും

കന്നി ഐപിഎല്‍ കിരീടമെന്ന സ്വപ്നം ഒരിക്കല്‍കൂടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ അരികില്‍ നിന്നും നഷ്ടമാവുകയാണ്. തുടര്‍ച്ചയായി രണ്ടാം സീസണിലും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേഓഫില്‍ തോറ്റു പുറത്തായിരിക്കുകയാണ്. എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു നാലു വിക്കറ്റിന്‍റെ പരാജയം വഴങ്ങിയാണ് വീരാട് കോഹ്ലിയുടെ ടീം പുറത്തായത്. ഐപിഎല്‍ കിരീടത്തോടെ ക്യാപ്റ്റന്‍സി സ്ഥാനം ഒഴിയാം എന്ന കോഹ്ലിയുടെ മോഹവും ഇതോടെ അവസാനിച്ചു.

ഈ സീസണിനു ശേഷം ടീമിന്റെ നായകസ്ഥാനം ഒഴിയുമെന്നു വീരാട് കോഹ്ലി പ്രഖ്യാപിച്ചിരുന്നു. ജോലിഭാരം കുറയ്ക്കുന്നതിനു വേണ്ടിയാണ് ഈ തീരുമാനമെന്നും എന്നാല്‍ അടുത്ത സീസണിലും ആര്‍സിബിക്കു വേണ്ടി കളിക്കുമെന്നും കോഹ്ലി വ്യക്തമാക്കിയിരുന്നു. 2008 മുതല്‍ ബാംഗ്ലൂര്‍ ടീമിലുള്ള വീരാട് കോഹ്ലിക്ക് 2013 ലാണ് ക്യാപ്റ്റന്‍സി സ്ഥാനം ലഭിക്കുന്നത്. ന്യൂസിലാന്‍ഡ് താരം ഡാനിയേല്‍ വെറ്റോറി ക്യാപ്റ്റന്‍സി ഒഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്.

വീരാട് കോഹ്ലിക്കു കീഴില്‍ ഒരു തവണ മാത്രമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഐപിഎല്‍ ഫൈനല്‍ കളിച്ചിട്ടുള്ളൂ. 2016ലായിരുന്നു ഇത്. അന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു ബാംഗ്ലൂര്‍ എട്ടു റണ്‍സിനു തോല്‍വി നേരിട്ടിരുന്നു. ഇത് കൂടാതെ മൂന്നു തവണ ടീമിനെ പ്ലേഓഫിലെത്തിക്കാന്‍ വീരാട് കോഹ്ലിക്ക് കഴിഞ്ഞു. 2015, 20, 21 സീസണുകളിലാണിത്.

140 മത്സരങ്ങളിലാണ് വീരാട് കോഹ്ലി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നയിച്ചത്. 66 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ 70 മത്സരങ്ങളില്‍ തോല്‍വി നേരിട്ടു. 4 മത്സരങ്ങളില്‍ ഫലമുണ്ടായില്ലാ.

വീരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സി പ്രകടനം.

2013 5th place
2014 7th place
2015 3rd place
2016 Runner up
2017 8th place
2018 6th place
2019 8th place
2020 4th place
2021 4th place

കോഹ്ലിയുടെ ക്യാപ്റ്റന്‍സി നാളുകളില്‍ ബാറ്റുകൊണ്ടും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ക്യാപ്റ്റനായി ഏറ്റവും കൂടുതല്‍ ഐപിഎല്‍ റണ്‍ എന്ന നേട്ടവും വീരാട് കോഹ്ലിയുടെ പേരിലാണ്.

S.NO. Names Matches Runs Average Strike Rate 50/100
1 Virat Kohli 140 4481 42.07 133.32 35/5
2 MS Dhoni 203 4456 40.88 137.32 22/0
3 Gautam Gambhir 129 3518 30.13 122.79 31/0
4 Rohit Sharma 129 3406 30.14 129.95 23/0
5 David Warner 69 2840 47.33 142.28 26/1