ഐപിഎല്ലില്‍ സണ്‍റൈഴേ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആവേശകരമായ ജയം. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ 10 റണ്‍സിന്റെ ജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്. ഓപ്പണർ നിതീഷ് റാണ (80), രാഹുല്‍ ത്രിപാഠി (53) എന്നിവരാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദിന്റെ ഇന്നിങ്‌സ് അഞ്ചിന് 177 എന്ന നിലയില്‍ അവസാനിച്ചു. മനീഷ് പാണ്ഡെ (പുറത്താവാതെ 61), ജോണി ബെയര്‍സ്‌റ്റോ (55) എന്നിവര്‍ മാത്രമാണ് ഹൈദരാബാദ് നിരയിൽ തിളങ്ങിയത് .
കൊൽക്കത്ത ഉയർത്തിയ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന് തുടക്കത്തിലേ പിഴച്ചു .ഓപ്പണർ ഡേവിഡ് വാർണർ (3),വൃദ്ധിമാൻ സാഹ (7) എന്നിവരെ ആദ്യ 3 ഓവറിനുള്ളിൽ നഷ്‌ടമായ ഹൈദരാബാദ് ടീമിനെ നാലാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന ബെയര്‍സ്റ്റോ- പാണ്ഡെ സഖ്യമാണ് മുൻപോട്ട് നയിച്ചത് .
ഇരുവരും നാലാം വിക്കറ്റിൽ 92 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇവർ പുറത്തായ ശേഷം എത്തിയവർക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ വന്നതോടെ ഹൈദരാബാദ് ടീം തോല്‍വി
വഴങ്ങി . ശേഷം വന്ന മുഹമ്മദ് നബി (14), വിജയ് ശങ്കര്‍ (11) എന്നിവർക്ക് സ്കോറിങ് ഉയർത്തുവാൻ കഴിയാതിരുന്നപ്പോൾ അബ്ദുള്‍ സമദ് (8 പന്തില്‍ പുറത്താവാതെ 19) കാഴ്ചവെച്ച ബാറ്റിംഗ് ഹൈദരാബാദ് ടീമിന് വിജയ പ്രതീക്ഷ നൽകി .
ടീമിന് സീസണിൽ ഏറെ പ്രതീക്ഷ നൽകുന്ന പ്രകടനമാണ് ജമ്മുകശ്മീരിൽ നിന്നുള്ള 19ക്കാരൻ സമദ് അവസാന ഓവറുകളിൽ പുറത്തെടുത്തത്.ഇന്നലെ
മത്സരത്തിൽ അതുവരെ ഒരു സിക്സ് പോലും വിട്ടുകൊടുക്കാതെ എല്ലാ ഹൈദരാബാദ് ബാറ്റ്സ്മാന്മാരെയും വിറപ്പിച്ച കമ്മിൻസിനെതിരെ നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സ് അടിക്കുവാൻ യുവതാരത്തിന് സാധിച്ചു .അടുത്ത പന്തിൽ 2 റൺസ് ഓടിയെടുത്ത താരം നേരിട്ട മൂന്നാം പന്തിലും സിക്സ് പറത്തി .8 പന്തിൽ 19 റൺസടിച്ച താരം പുറത്താവാതെ നിന്നു .ഐപിൽ കരിയറിൽ മൂന്ന് സിക്സറുകൾ കമ്മിൻസ് എതിരെ സമദ് അടിച്ചിട്ടുണ്ട് .