എന്തുകൊണ്ട് നടരാജന്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കളിച്ചില്ലാ ? മറുപടിയുമായി ടോം മൂഡി

മുംബൈക്കെതിരെയുള്ള മത്സരത്തില്‍ 4 മാറ്റങ്ങളുമായാണ് സണ്‍റൈസേഴ്സ് ഹൈദരബാദ് ഇറങ്ങിയത്. ഫോമിലില്ലാത്ത സാഹയെ ഒഴിവാക്കി ബെയര്‍സ്റ്റോയെ ഓപ്പണിംഗ് ഇറക്കുകയും, കഴിഞ്ഞ മത്സരത്തില്‍ 3 വിക്കറ്റ് നേടിയ ജേസണ്‍ ഹോള്‍ഡറെ ബെഞ്ചിലിരുത്തി മുജീബ് റഹ്മാന് അവസരം കൊടുക്കുകയും ചെയ്തു. യോര്‍ക്കര്‍ സ്പെഷ്യലിസ്റ്റ് നടരാജന് പകരം ഖലീല്‍ അഹമ്മദിനു അവസരം ലഭിക്കുകയും ചെയ്തു.

എന്നാല്‍ നടരാജനെ ഒഴിവാക്കിയത് എല്ലാവരെയും അത്ഭുതപ്പെടുത്തി. 2020 ഐപിഎല്ലിലെ കണ്ടുപിടത്തമായിരുന്നു നടരാജന്‍. ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനം രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റത്തിനും അവസരം നേടികൊടുത്തു.

നടരാജനെ ടീമില്‍ നിന്നും ഒഴിവാക്കിയതല്ലാ എന്നും പകരം ജോലിഭാരം കുറയ്ക്കുന്നതിന്‍റെ ഭാഗമായി വിശ്രമം അനുവദിച്ചതാണെന്നും സണ്‍റൈസേഴ്സ് ഹൈദരബാദ് ഡയറക്ടര്‍ ടോം മൂഡി അറിയിച്ചു. ടി20 ലോകകപ്പ് മുന്നില്‍കണ്ട് ബിസിസിഐയും താരത്തിന്‍റെ ആരോഗ്യം ശ്രദ്ധിക്കുന്നുണ്ട്.

ഓസ്ട്രേലിയന്‍ പര്യടനത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയങ്കിലും, വിജയ് ഹസാരെ ടൂര്‍ണമെന്‍റില്‍ നിന്നും പേസറെ ഒഴിവാക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു.

Previous articleഎന്താ ഗെയ്ൽ അണ്ണാ ഇന്ത്യക്കാരനാകുവാനാണോ താല്പര്യം :രസകരമായ സംഭവം വെളിപ്പെടുത്തി മുഹമ്മദ് ഷമി -അമ്പരന്ന് ക്രിക്കറ്റ് ലോകം
Next articleമുംബൈ ബോളര്‍മാര്‍ മത്സരം തിരിച്ചുപിടിച്ചു. ഹൈദരബാദിനു മൂന്നാം തോല്‍വി