ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണ് കനത്ത തിരിച്ചടിയായി വീണ്ടും കോവിഡ് വ്യാപനം .ഇന്ന് അഹമ്മദാബാദ് നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ നടക്കേണ്ടയിരുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ : കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം മാറ്റിവെക്കുവാൻ തീരുമാനിച്ചു .2 കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങൾക്ക് കോവിഡ് സ്ഥിതീകരിച്ചതായിട്ടാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ .
ബിസിസിയിലെ ചില ഉന്നത വൃത്തങ്ങൾ അറിയിക്കുന്നത് പ്രകാരം ഇന്ന് മത്സരം ഉണ്ടാകില്ലയെന്നത് വളരെ വ്യക്തം. “കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെ 2 താരങ്ങൾ മത്സരത്തിന് മുൻപായി ഇന്നലെ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റിവായിട്ടുണ്ട് .ഇക്കാരണത്താൽ ബാംഗ്ലൂർ ടീമും ഇന്നത്തെ മത്സരം കളിക്കുവാൻ താല്പര്യം കാണിക്കുന്നില്ല .
അതിനാൽ ഇന്ന് ഐപിഎല്ലിൽ മത്സരം ഉണ്ടാകില്ല ” ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .
അതേസമയം കൊൽക്കത്ത ടീമിലെ പേസ് ബൗളർ സന്ദീപ് വാരിയർ ,മിസ്‌ട്രി സ്പിന്നർ വരുൺ ചക്രവർത്തി എന്നിവരാണ് കോവിഡ് രോഗബാധിതർ ആയതെന്നാണ് ലഭിക്കുന്ന സൂചനകൾ .
അതേസമയം ഓസീസ് ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് നിരീക്ഷണത്തിന്റെ ഭാഗമായി ക്വാറന്റൈനിൽ പ്രവേശിച്ചു എന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് .കൊവിഡ് സ്ഥിരീകരിച്ചാൽ ടീമിലെ മറ്റെല്ലാവരും ആറ് ദിവസം ഐസൊലേഷനിലേക്ക് മാറണമെന്നാണ് ഐപിഎൽ ചട്ടം. ശനിയാഴ്ച ഡൽഹിക്കെതിരെയാണ് കൊൽക്കത്തയുടെ അടുത്ത മത്സരം.