സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന് മറ്റൊരു തിരിച്ചടി :ഇതിഹാസ താരം ആശുപത്രിയിൽ -ഉടൻ ടീമിനൊപ്പം ചേരും

IMG 20210419 150101

കടുത്ത നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ആരോഗ്യനിലയിൽ യാതൊരു വിധത്തിലും  ആശങ്കപ്പെടാനില്ലെന്ന്  അറിയിപ്പുമായി അധികൃതർ.ഇന്നലെ  നാല്‍പ്പത്തിയൊമ്പതുകാരനായ മുരളീധരനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. ഇന്നലെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ സ്‌പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരൻ ഇന്ന് ആശുപത്രി വിട്ടേക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ .

ശ്രീലങ്കന്‍ മുന്‍ ഇതിഹാസ താരത്തിന്‍റെ ആന്‍ജിയോപ്ലാസ്റ്റി വിജയകരമായി പൂര്‍ത്തിയായെന്നും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും ആശുപത്രി അധികൃതർ  അടുത്തിടെ പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനില്‍ പറയുന്നു.
ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിനൊപ്പമാണ് താരം തുടരുന്നത് .ഐപിഎല്ലില്‍ 2015 മുതല്‍ ഹൈദരാബാദിന്റെ ബൗളിംഗ് പരിശീലകനാണ് മുത്തയ്യ മുരളീധരന്‍.
താരം കഴിഞ്ഞ ദിവസം തന്റെ ജന്മദിനം ടീമിനൊപ്പം ആഘോഷിച്ചിരുന്നു .അതിന് ശേഷം നെഞ്ചുവേദന അനുഭവപ്പെട്ട താരത്തെ അടിയന്തരമായി ഇന്നലെ  ചെന്നൈയിലെ  ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .കഴിഞ്ഞ മാസവും താരത്തിന് സമാന നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു മുരളീധരനോട് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാകുവാൻ ശ്രീലങ്കയിലെ ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും താരത്തിന്റെ എതിർപ്പ് കാരണം ഇത് നീട്ടിവെക്കുകയായിരുന്നു .ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ബൗളിംഗ് പരിശീലകനായ മുരളീധരന്‍ ഉടന്‍ ടീമിനൊപ്പം ചേരും എന്നാണ് ടീം അധികൃതരും പറയുന്നത് .

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ

ലങ്കയ്‌ക്കായി 133 ടെസ്റ്റുകളും 350 ഏകദിനങ്ങളും 12 ടി20കളും കളിച്ച മുത്തയ്യ മുരളീധരന്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 1347 വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്. ടെസ്റ്റില്‍ 800ഉം ഏകദിനത്തില്‍ 534ഉം ടി20യില്‍ 13 വിക്കറ്റുമാണ് സമ്പാദ്യം.
ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്പിന്നറെന്ന ഖ്യാതി നേടിയ മുരളി 2011ലാണ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത് .സീസണിലെ മൂന്ന് മത്സരങ്ങളും തോറ്റ സൺറൈസേഴ്‌സ് ഹൈദരബാദ് ടീമിന് മുരളി പൂർണ്ണ ആരോഗ്യവാനായി തിരികെ വരേണ്ടത് ഏറെ ആവശ്യമാണ് .

Scroll to Top