സ്റ്റമ്പിങ് വിക്കറ്റ് ലഭിക്കാത്തതിൽ ദേഷ്യപ്പെട്ട് ദിനേശ് കാർത്തിക്: ക്രീസിൽ മുട്ടുകുത്തി ധവാൻ -രസകരമായ വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇന്നലെ നടന്ന വാശിയേറിയ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന്‌ മിന്നും വിജയം .എന്നാൽ മത്സരത്തിൽ ഏറെ നാടകീയമായ ഒരു സംഭവവും അരങ്ങേറി .കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടത്തിനിടെ ഡല്‍ഹി ഓപ്പണര്‍ ശിഖര്‍ ധവാനോട് ചൂടായി കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ദിനേ് കാര്‍ത്തിക്ക്. ഡല്‍ഹി ബാറ്റിങ്ങിന്റെ  പന്ത്രണ്ടാം  ഓവറിലെ നാടകീയ സംഭവം ക്രിക്കറ്റ് ലോകത്തും ഏറെ ചർച്ചയായി .

പന്ത്രണ്ടാം ഓവർ എറിഞ്ഞ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ വിക്കറ്റ് കീപ്പർ  കാര്‍ത്തിക് ഡൽഹി ഓപ്പണർ  ധവാനെ സ്റ്റംപ് ചെയ്തിരുന്നു. എന്നാല്‍ ധവാന്‍ ക്രീസ് വിടാതിരുന്നതിനാല്‍ കാര്‍ത്തിക് അമ്പയറോട് അപ്പീല്‍ ചെയ്തില്ല. പകരം ധവാനെ നോക്കി ദേഷ്യത്തോടെ അപ്പീല്‍ ചെയ്തു. എന്നാല്‍ ഉടന്‍ ക്രീസില്‍ മുട്ടുകുത്തി നിന്ന ധവാന്‍റെ പ്രതികരണം കണ്ട് ചൂടായ കാര്‍ത്തിക് പോലും ചിരിച്ചുപോയി. ഇരുവരുടെയും പ്രകടനം ഡല്‍ഹി ഡഗ് ഔട്ടിലും ചിരി പടര്‍ത്തി.ഇപ്പോൾ സോഷ്യൽ മീഡിയയിലും ഏറെ വൈറലാണ് ഈ ദൃശ്യങ്ങൾ .

അതേസമയം മത്സരത്തിൽ മികവോടെ ബാറ്റേന്തിയ ധവാന്‍ 46 പന്തില്‍ 47 റണ്‍സെടുത്ത് പുറത്തായി .ലീഗിലെ എക്കാലത്തെയും റൺ വേട്ടക്കാരിൽ രണ്ടാം സ്ഥാനവും  താരം സുരേഷ് റെയ്നയെ മറികടന്ന് സ്വന്തമാക്കി .
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ 154 റണ്‍സടിച്ചപ്പോള്‍ പൃഥ്വി ഷായുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയു ടെ  മികവില്‍ ഡല്‍ഹി അനായാസ ജയം നേടി .ഓപ്പണർ ഷാ 41 പന്തിൽ 82 റൺസ് അടിച്ചെടുത്തു .