സ്മിത്ത് എവിടെ കളിക്കും : നയം വ്യക്തമാക്കി റിക്കി പോണ്ടിങ്

ഇത്തവണത്തെ ഐപിഎല്ലിൽ ശക്തമായ ടീമുമായിട്ടാണ് ഡൽഹി ക്യാപിറ്റൽസ് വരവ്  പരിക്കേറ്റ സ്ഥിരം നായകൻ ശ്രേയസ് അയ്യർക്ക് പകരം  യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്ത് ടീമിന്റെ കപ്പിത്താനായപ്പോൾ ടീമിലേക്ക് ഓസീസ് മുൻ നായകൻ സ്റ്റീവ് സ്മിത്തും എത്തിയിട്ടുണ്ട് .കഴിഞ്ഞ സീസണിൽ  ക്യാപ്റ്റനായിരുന്ന സ്റ്റീവ്  സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയതോടെ താരത്തെ ഡല്‍ഹി താരലേലത്തിൽ സ്‌ക്വാഡിൽ എത്തിച്ചു .

എന്നാൽ താരത്തിന് പ്ലെയിങ് ഇലവനിൽ അവസരം ലഭിക്കുമോ എന്ന  കാര്യം സംശയമാണ് . ടീമിലെ വിദേശ താരങ്ങളായ മാര്‍കസ് സ്റ്റോയിനിസ്, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ എന്നിവര്‍ മികച്ച ഫോമിലാണ് .വിദേശ
നാലാമത്തെ താരമായി സ്റ്റീവ് സ്മിത്തിനെ ഡൽഹി പരിഗണിക്കുമോ എന്നതാണ് ഏറ്റവും വലിയ ആകാംഷ .ഇപ്പോൾ സ്മിത്ത്  ടീമിൽ  എവിടെ കളിക്കുമെന്നതിനെകുറിച്ച് ചെറിയ സൂചന നല്‍കിയിരിക്കുകയാണ് പരിശീലകന്‍ റിക്കി പോണ്ടിങ് .

പോണ്ടിങ് വാക്കുകൾ ഇപ്രകാരമാണ് “സ്മിത്ത് മഹാനായ താരമാണ് .
ദീര്‍ഘകാലം ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ച ശേഷമാണ്  സ്റ്റീവ് സ്മിത്ത് ഇത്തവണ  ഡല്‍ഹിയിലെത്തിയത്. ഈ സീസണില്‍ അദ്ദേഹത്തിന് തന്റെ ബാറ്റിംഗ് ഫോം വീണ്ടെടുത്ത്  റണ്‍സ് കണ്ടെത്താന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. സ്മിത്തിന് ടീമിൽ അവസരം ലഭിച്ചാൽ അദ്ദേഹം ആദ്യ മുന്നിൽ ബാറ്റിങ്ങിന് ഇറങ്ങും ‘ കോച്ച് നയം വ്യക്തമാക്കി .

അതേസമയം മുൻനിരയിൽ ഒട്ടേറെ മികവുറ്റ താരങ്ങൾ ഡൽഹി നിരയിലുണ്ട്
ഡൽഹിയുടെ വിശ്വസ്‌ത ഓപ്പണർ ശിഖർ ധവാൻ ഇംഗ്ലണ്ട് എതിരായ പരമ്പരയിൽ നേരത്തെ 2 അർദ്ധ സെഞ്ച്വറി അടിച്ചിരുന്നു .കൂടാതെ മറ്റൊരു ഓപ്പണർ പ്രീതി ഷാ വിജയ് ഹസാരെ ട്രോഫിയിൽ അടക്കം ബാറ്റിങ്ങിൽ തിളങ്ങി .കൂടാതെ സീനിയർ താരം അജിൻക്യ രഹാനെയും ടീമിലുണ്ട് .

Previous articleധോണി പഠിപ്പിച്ച തന്ത്രങ്ങൾ ചെന്നൈക്ക് എതിരെ പ്രേയോഗിക്കും : ആദ്യ മത്സരത്തെ കുറിച്ച് മനസ്സ് തുറന്ന് ഡൽഹി നായകൻ റിഷാബ് പന്ത്
Next articleവീണ്ടും ബാംഗ്ലൂർ ക്യാമ്പിൽ കോവിഡ് ആശങ്ക : സൂപ്പർ താരത്തിനും കോവിഡ് സ്ഥിതീകരിച്ചു