അന്ന് എല്ലാവരും കളിയാക്കി ഇന്ന് അഭിനന്ദന പ്രവാഹം : ബൗളിങ്ങിലെ മികവിന്റെ കാരണം തുറന്ന് പറഞ്ഞ് സിറാജ്

ഇത്തവണ ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമുകളിലൊന്നാണ്  റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ . ആദ്യ  4  തുടർ മത്സരങ്ങൾ  സീസണിൽ ജയിച്ച ബാംഗ്ലൂർ ഇപ്പോൾ പോയിന്റ് ടേബിളിൽ 10 പോയിന്റ് നേടി രണ്ടാം സ്ഥാനത്താണ് . ബാംഗ്ലൂർ ബൗളിംഗ് നിരയിൽ ഇത്തവണ മിന്നും പ്രകടനം കാഴ്ചവെക്കുന്ന താരമാണ് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് .പുതിയ പന്തിൽ സ്ഥിരതയോടെ പന്തെറിയുന്ന താരം ബാംഗ്ലൂർ ടീമിന്റെ പ്രധാന വജ്രായുധമാണ് .

എന്നാൽ സിറാജ്  കഴിഞ്ഞ സീസൺ ഐപിഎല്ലിലടക്കം ഏറെ വിമർശനം കേട്ട ബാംഗ്ലൂർ ബൗളർ കൂടിയാണ്. ബൗളിങ്ങിൽ  റണ്‍സ്  വഴങ്ങുന്നതിൽ പലപ്പോഴും താരം മുന്നിട്ട് നിൽക്കാറുണ്ട് .ബൗളിങ്ങിൽ ടീം ആഗ്രഹിക്കുന്ന പോലത്തെ  നിയന്ത്രണം കൊണ്ടുവരാൻ   മുഹമ്മദ് സിറാജിന് സാധിച്ചിരുന്നില്ല. പക്ഷേ ഈ സീസണിൽ താരത്തിന്റെ ബൗളിങ്ങിലെ പുരോഗതി
ഏറെ പ്രശംസനീയം .ക്രിക്കറ്റ് പണ്ഡിതര്‍ക്കെല്ലാം സിറാജിനെ കുറിച്ച് പറയാനുള്ളതെല്ലാം നല്ല വാക്കുകള്‍ .

ഇപ്പോള്‍ നല്ല ആത്മവിശ്വാസത്തോടെ പന്തെറിയാന്‍ സാധിക്കുന്നതിന്റെ  രഹസ്യം തുറന്ന് പറയുകയാണ് സിറാജ് .  “ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചത് എനിക്കേറെ ഗുണം ചെയ്തു. ലൈനിലും ലെങ്ത്തിലും കൃത്യത പാലിക്കാന്‍ എനിക്ക് ഇപ്പോൾ ഏറെ  കഴിയുന്നുണ്ട്. പുതിയ പന്തില്‍ എറിയുമ്പോള്‍ ടെസ്റ്റില്‍ പന്തെറിയുന്നത് പോലെയാണ് ഞാന്‍  ബൗൾ  ചെയ്യുന്നത്. ഏതൊരു പന്തിലും തിളങ്ങാനുള്ള  കഴിവ്       എനിക്കുണ്ടായിരുന്നു .എന്നാല്‍ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞത് ഇപ്പോൾ  ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചതോടെയാണ്. ഇഷാന്ത്  ശര്‍മ, ജസ്പ്രീത് ബുമ്ര എന്നിവരില്‍ നിന്ന് ഞാൻ  ഒരുപാട് കാര്യങ്ങള്‍ പഠിച്ചു.ഇന്ത്യൻ   ക്രിക്കറ്റ് ടീമിലെ  ഡ്രസിംഗ് റൂമില്‍  അവരുമൊത്തുള്ള സഹവാസം എന്റെ ആത്മവിശ്വാസം ഏറെ വർധിപ്പിച്ചു .
ടീമിനായി ഇനിയും മികച്ച രീതിൽ പന്തെറിയുവാൻ കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത് ” സിറാജ് തന്റെ അഭിപ്രായം വിശദമാക്കി .

Previous articleഅവൻ 3 ഫോർമാറ്റിലും കളിക്കേണ്ട സൂപ്പർ താരം :ജഡേജയെ വാനോളം പുകഴ്ത്തി സുരേഷ് റെയ്ന
Next articleകോവിഡ് വ്യാപനത്തിൽ വിഷമിക്കുന്ന ഇന്ത്യക്ക് സഹായവുമായി രാജസ്ഥാൻ റോയൽസ് :7.5  കോടി ഉടൻ നല്‍കുമെന്ന് ഫ്രാഞ്ചൈസി