അവൻ 3 ഫോർമാറ്റിലും കളിക്കേണ്ട സൂപ്പർ താരം :ജഡേജയെ വാനോളം പുകഴ്ത്തി സുരേഷ് റെയ്ന

Ravindra Jadeja of Chennai Super Kings celebrates his fifty during match 19 of the Vivo Indian Premier League 2021 between the Chennai Super Kings and the Royal Challengers Bangalore held at the Wankhede Stadium Mumbai on the 25th April 2021. Photo by Pankaj Nangia / Sportzpics for IPL

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ കുതിപ്പ് തുടരുകയാണ് മഹേന്ദ്ര സിംഗ് ധോണി നായകനായ ചെന്നൈ സൂപ്പർ കിങ്‌സ് .ഇന്നലെ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിനെ തോൽപ്പിച്ച ചെന്നൈ സീസണിലെ തുടർച്ചയായ അഞ്ചാം വിജയമാണ് സ്വന്തമാക്കിയത് .ബാറ്റിങ്ങിൽ തിളങ്ങിയ ചെന്നൈ ഓപ്പണർമാരായ ഫാഫ് ഡൂപ്ലെസിയും റിതുരാജ് ഗെയ്ക്‌വാദും ചെന്നൈക്ക് സമ്മാനിച്ചത്‌ സ്വപ്നതുല്യ വിജയമാണ് .

എന്നാൽ സീസണിൽ ചെന്നൈയുടെ ഏറ്റവും മികച്ച പ്രകടനകളിലൊന്ന് പുറത്തെടുത്ത താരമാണ് ആൾറൗണ്ടർ രവീന്ദ്ര ജഡേജ .ഇത്തവണത്തെ ഐപിൽ  സീസണിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീല്‍ഡിംഗിലും വളരെ  ഒ മികവ് കാട്ടുന്ന ജഡേജയാണ്  ചെന്നൈ ടീമിന്റെ വജ്രായുധം .ജഡേജയെ ഇപ്പോൾ വാനോളം പുകഴ്ത്തുകയാണ് ചെന്നൈ ടീമിലെ സഹതാരവും മുൻ ഇന്ത്യൻ താരവുമായ സുരേഷ് റെയ്ന .രവീന്ദ്ര
ജഡേജയെ പോലൊരു ആൾറൗണ്ടറെ ഏതൊരു ടീമും ആഗ്രഹിക്കും എന്നാണ് റെയ്ന അഭിപ്രായപെടുന്നത് .

“ഈ സീസണില്‍ ജഡേജയുടെ പ്രകടനം ആസാമാന്യമാണ്. ജഡേജ  ലോകത്തിലെ  തന്നെ ഏറ്റവും മികച്ച ഒരു ക്രിക്കറ്റ്  കളിക്കാരനിലേക്കുള്ള പാതയിലാണ്.  വളരെ ആസ്വദിച്ചാണ് അദ്ദേഹം ഫീല്‍ഡ് ചെയ്യുന്നത്. ഏതൊരു ടീമിലെയും ക്യാപ്റ്റന്‍  എപ്പോയും ആഗ്രഹിക്കുന്ന ഒരു  കളിക്കാരനാണ് അദ്ദേഹം. ചിലപ്പോൾ ഒരു  പന്തുകൊണ്ടോ ത്രോ കൊണ്ടോ സിക്സ് കൊണ്ടോ കളിയുടെ ഗതി തന്നെ മാറ്റാന്‍ കഴിവുള്ള കളിക്കാരനാണ് അദ്ദേഹം.കരിയറിൽ ഒരുപക്ഷേ
സാഹചര്യങ്ങള്‍ അദ്ദേഹത്തിന് അനുകൂലമല്ലെങ്കില്‍ പോലും ഒരു നിമിഷം കൊണ്ട് അദ്ദേഹത്തിന് കളി മുഴുവന്‍  മാറ്റിമറിക്കാനാവും.അതാണ്  കളിയിൽ  അദ്ദേഹമിപ്പോള്‍ ചെയ്യുന്നത് .ക്രിക്കറ്റിൽ 3 ഫോർമാറ്റിലും 3 മേഖലയിലും  മികച്ച പ്രകടനത്തോടെ തിളങ്ങുവാൻ താരത്തിന് എപ്പോഴും കഴിയും  ” റെയ്ന വാചാലനായി

Read More  ഒടുവിൽ ആ സന്തോഷ വാർത്തയെത്തി സൗത്താഫ്രിക്കൻ ജേഴ്സിൽ കളിയ്ക്കാൻ ഡിവില്ലേഴ്‌സ് എത്തുന്നു - സൂചന നൽകി സ്മിത്ത്