രാജസ്ഥാന്‍ റോയല്‍സിന്‍റെ പേസ് ബോളിംഗ് നയിക്കേണ്ടിയിരുന്ന ഇംഗ്ലണ്ട് പേസര്‍ ജൊഫ്രാ ആര്‍ച്ചര്‍ ഐപിഎല്ലില്‍ നിന്നും പുറത്ത്. ഇന്ത്യന്‍ ലിമിറ്റഡ് ഓവര്‍ പരമ്പരക്കിടെ കൈയ്യിലേറ്റ പരിക്കാണ് താരത്തിനു വിനയായത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി പരിശീലനത്തിലേക്ക് മടങ്ങിയെങ്കിലും സീസണ്‍ മുഴുവന്‍ നഷ്ടമാകും എന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡാണ് (ഇസിബി) ഇക്കാര്യം അറിയിച്ചത്.
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും സസക്സ് മെഡിക്കല്‍ ടീമും ആര്‍ച്ചറിന്റെ ശാരീരികക്ഷമതയെ വിശകലനം ചെയ്യുന്നുണ്ട്. അടുത്ത ആഴ്ച ആര്‍ച്ചര്‍ പരിശീലനം ആരംഭിക്കും, ഏതൊക്കെ മത്സരങ്ങള്‍ താരം കളിക്കുമെന്ന കാര്യം പിന്നീട് അറിയിക്കും. ഇസിബി ഇറക്കിയ പത്രക്കുറുപ്പില്‍ പറഞ്ഞു.
ആര്‍ച്ചറുടെ ആസാന്നിധ്യത്തില്‍ ബംഗ്ലാദേശിന്‍റെ മുസ്തഫിസര്‍ റഹ്മാനാണ് രാജസ്ഥാന്‍ പേസ് അറ്റാക്ക് നയിച്ചത്. നേരത്തെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സും പരിക്കേറ്റ് പുറത്തായിരുന്നു.
2020 ഐപിഎല്ലില്‍ രാജസ്ഥാന്‍ ബോളിങ് നിരയെ മുന്നില്‍ നിന്ന് നയിച്ചത് ആര്‍ച്ചറായിരുന്നു. കേവലം 14 കളികളില്‍ നിന്ന് 20 വിക്കറ്റുകളും വലം കൈയ്യന്‍ പേസ് ബോളര്‍ നേടി. നിര്‍ണായക അവസരങ്ങളില്‍ ബാറ്റുകൊണ്ടും ആര്‍ച്ചര്‍ രാജസ്ഥാന്‍റെ വിലപ്പെട്ട താരമായി.