തന്റെ ക്രിക്കറ്റ് കരിയറിന്റെ തുടക്കത്തില്‍ പലപ്പോഴും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെട്ട താരമാണ് മലയാളി താരം സഞ്ജു സാംസൺ .ഐപിഎല്ലിൽ രാജസ്ഥാൻ , ഡൽഹി ടീമുകൾക്കായി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനങ്ങൾ കാഴ്ചവെച്ച സഞ്ജു ഇന്ത്യൻ ക്രിക്കറ്റ് ടീമിലും സ്ഥിരസാന്നിധ്യമാകും എന്നാണ് മലയാളി ക്രിക്കറ്റ് ആരാധകർ സ്വപ്നം കണ്ടത് . എന്നാൽ താരത്തിന് കിട്ടിയ അവസരങ്ങളിൽ ഒന്നും തന്നെ പ്രതീക്ഷിച്ച പോലെ ശോഭിക്കുവാൻ കഴിഞ്ഞില്ല .ഇതിനിടെ ഇടംകയ്യൻ ബാറ്റ്സ്മാൻ റിഷാബ് പന്ത് ഇന്ത്യൻ ടീമിലെത്തുയും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്തതോടെ സഞ്ജുവിന്റെ പ്രതീക്ഷകള്‍ക്ക് എല്ലാം മങ്ങലേറ്റു.
ഓസീസ് എതിരായ ടി:20 പരമ്പരക്ക് ശേഷം സഞ്ജു ഇന്ത്യൻ സ്‌ക്വാഡിന് പുറത്താണ് .
ഇപ്പോൾ ഇന്ത്യൻ ടീമിലെയും രാജസ്ഥാൻ റോയൽസ് നായകനായുമുള്ള തന്റെ പ്രതീക്ഷകൾ പങ്കുവെക്കുകയാണ് സഞ്ജു സാംസൺ .”ഇന്ത്യക്ക് ലോകകപ്പ് നേടികൊടുത്ത ക്യാപറ്റനാണ് എം എസ് ധോണി. ഒരാള്‍ക്കും ധോണിയെ പോലെ ആവാന്‍ കഴിയില്ല. ഞാനായിട്ടിരിക്കാണ് എനിക്കിഷ്ടം. തരമത്യം വേണ്ട, സഞ്ജു സാംസണ്‍ എന്നത് തന്നെ ധാരാളമാണ്” സഞ്ജു അഭിപ്രായം വ്യക്തമാക്കി .
ഇത്തവണത്തെ ഐപിൽ സീസണിൽ നായകസ്ഥാനവും നിർവഹിക്കേണ്ട സഞ്ജു ക്യാപ്റ്റൻസിയെ കുറിച്ചും മനസ്സ് തുറന്നു . ” ഞാൻ സത്യസന്ധമായി പറയുകയാണെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനം എന്നെ തേടി വരുമെന്ന് കരുതിയതല്ല. ടീം ഉടമ മനോജ് ബദലെയാണ് എന്നോട് നായകസ്ഥാനം ഏറ്റെടുക്കാന്‍ ഒരുപാട് ആവശ്യപ്പെട്ടത്.” ഐപിഎല്‍ താരലേലത്തില്‍ വേണ്ടതെല്ലാം തന്നെ ഫ്രാഞ്ചൈസി ചെയ്തിട്ടുണ്ട് ബാറ്റിംഗ്, ബൗളിംഗ് അടക്കം എല്ലാ മേഖലയിലും ടീം ശക്തമാണ് ടീമിന് വേണ്ട എല്ലാവിധ താരങ്ങളേയും ടീം മാനേജ്‌മെന്റ് എടുത്തിട്ടുണ്ട്. സ്‌ക്വാഡിലെ എല്ലാ താരങ്ങൾക്കും ഈ സീസണിൽ വലിയ റോൾ ടീമിനൊപ്പമുണ്ട് ” സഞ്ജു തന്റെ പ്രതീക്ഷകൾ പങ്കുവെച്ചു .