കോഹ്ലിക്കൊപ്പം ഓപ്പണറായി അസറുദ്ധീൻ എത്തുമോ : ആകാംഷയോടെ മലയാളികൾ

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ മലയാളി ഓപ്പണര്‍ ദേവ്‌ദത്ത് പടിക്കലിന് ഇന്നലെ  കൊവിഡ് സ്ഥിതീകരിച്ചത് ക്രിക്കറ്റ് പ്രേമികളെ ഏറെ നിരാശരാക്കി .ഈ സീസണിൽ ബാംഗ്ലൂർ ടീമിന്റെ  വലിയ പ്രതീക്ഷകളിലൊന്നാണ് ഇരുപതുകാരനായ ദേവ്‌ദത്ത് പടിക്കല്‍. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ അരങ്ങേറി 15 മത്സരങ്ങളില്‍ നിന്ന് 31.53 ശരാശരിയില്‍ 473 റണ്‍സ് നേടിയിരുന്നു. ഇതില്‍ അഞ്ച് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. താരത്തെ ഇപ്പോൾ  ഐസൊലേഷനിലാക്കിയിരിക്കുകയാണ്
എന്നാണ് ലഭിക്കുന്ന സൂചനകൾ .

അതേസമയം പടിക്കൽ  സീസണിലെ ആദ്യ  മത്സരങ്ങളിൽ കളിക്കാതെ സാഹചര്യത്തിൽ ഓപ്പണിങ്ങിൽ വിരാട് കൊഹ്‌ലിക്കൊപ്പം ആരിറങ്ങും എന്ന ആശങ്കയിലാണ് ബാംഗ്ലൂർ ക്രിക്കറ്റ് പ്രേമികൾ . കേരള വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീനിന്റെ പേര് ഓപ്പണിങ് സ്ഥാനത്തേക്ക് സജീവമായി ടീം പരിഗണിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ .തന്റെ ഇഷ്ട ആരാധനാപാത്രമായ വിരാട് കോഹ്ലിക്ക് ഒപ്പം ബാറ്റേന്തുവാനാണ് പടിക്കലിന്റെ അഭാവത്തെ തുടർന്ന് അസ്‌ഹറിന് അവസരം ലഭിക്കുക .വരുന്ന ഏപ്രിൽ 9ന്  സീസണിലെ ഉദ്ഘാടന മത്സരത്തിൽ   റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശർമ്മ നയിക്കുന്ന മുംബൈ ഇന്ത്യൻസിനെയാണ് നേരിടുക  .

നേരത്തെ ഐപിൽ താരലേലത്തിൽ ബാംഗ്ലൂർ സ്വന്തമാക്കിയ മുഹമ്മദ് അസറുദ്ധീൻ ടീമിനൊപ്പം പരിശീലന ആരംഭിച്ചു കഴിഞ്ഞു .മറ്റൊരു മലയാളിയായ സച്ചിൻ ബേബിയും ടീമിനൊപ്പമുണ്ട് .ഇക്കഴിഞ്ഞ സയ്യദ് മുഷ്താഖ് അലി ടൂർണമെന്റിൽ കരുത്തരായ മുംബൈക്ക് എതിരെ ബേദിയെ വെടിക്കെട്ട് സെഞ്ചുറിയാണ് അസറുദ്ധീന് ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത്  പ്രാധാന്യം നൽകിയത് .കാസർഗോഡ് സ്വദേശിയാണ് അസർ 

Read More  കോഹ്ലി വൈകാതെ ആ സ്ഥാനത്തേക്ക് തിരികെ വരും :ബാബറിന് മുന്നറിയിപ്പുമായി വസീം ജാഫർ

LEAVE A REPLY

Please enter your comment!
Please enter your name here