ചെന്നൈ സൂപ്പർ കിങ്‌സുമായി 75 കോടി കരാർ ഒപ്പിട്ട് സ്കോഡ :സ്‌കോഡ പുതിയ ടൈറ്റില്‍ സ്‌പോണ്‍സർ

5e7wfimvsgabrbl7 1612413823

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസൺ മുന്നോടിയായി  ചെന്നൈ സൂപ്പര്‍ കിങ്‌സിന് പുതിയ ടൈറ്റില്‍ സ്‌പോണ്‍സര്‍. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയാണ് സിഎസ്‌കെയുമായി പുതിയ ഐപിൽ സീസൺ മുന്നോടിയായി പുതിയ  കരാറിലെത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷത്തെ കരാറിനായി 75 കോടി രൂപയാണ് സ്‌കോഡ നല്‍കിയതെന്നാണ് വിവരം.  നിലവിൽ മുത്തുറ്റുമായുള്ള മൂന്ന് വര്‍ഷ കരാര്‍ അവസാനിച്ചതോടെയാണ് സ്‌കോഡ സ്‌പോണ്‍സര്‍മാരായി എത്തിയത്. 65 കോടിക്കാണ് മുത്തൂറ്റ് സിഎസ്‌കെയുമായി നേരത്തെ  കരാറുണ്ടാക്കിയിരുന്നത്. നേരത്തെ മൊബൈൽ സേവനദാതാക്കളായ  എയര്‍സെലും സിഎസ്‌കെയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായി ചെന്നൈ ടീമിനൊപ്പം ഉണ്ടായിരുന്നു .

2021ലെ വരുവാൻ പോകുന്ന  സീസണില്‍ സ്‌കോഡയുടെ ലോഗോയുള്ള മഞ്ഞ ജഴ്‌സിയിലാവും ചെന്നൈ ടീം കളിക്കുവാൻ  ഇറങ്ങുക. 2001 നവംബര്‍ മുതല്‍ ഇന്ത്യയില്‍  വിപണിയിൽ സജീവമാണ് സ്‌കോഡ. കഴിഞ്ഞ  സീസണില്‍ ചരിത്രത്തിലാദ്യമായി സിഎസ്‌കെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു

വരുന്ന ഐപിൽ ലേലത്തിന് മുന്നോടിയായായി ഒട്ടേറെ താരങ്ങളെ ചെന്നൈ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് .
നിലവില്‍ 19 താരങ്ങളാണ് സിഎസ്‌കെയിലുള്ളത്. ഏഴ് താരങ്ങളെക്കൂടി ടീമില്‍ ഉള്‍പ്പെടുത്താം. 19.90 കോടിയാണ് ടീമിന്റെ കൈയില്‍ അവശേഷിക്കുന്നത്. ലേലത്തിന് മുന്നോടിയായി രാജസ്ഥാനില്‍ നിന്ന് റോബിന്‍ ഉത്തപ്പയെ മൂന്ന് കോടിക്ക്  ചെന്നൈ ടീം വാങ്ങിയിട്ടുണ്ട്. മികച്ച ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരെ കൂടി  സിഎസ്‌കെയ്ക്ക് ആവശ്യമുണ്ട്. വാട്‌സണിന് പകരം ഓപ്പണറായി വിദേശ താരത്തെ  ടീം നോട്ടമിടുന്നുണ്ട് .

Read Also -  സഞ്ചുവിന് ലോകകപ്പ് സ്വപനങ്ങള്‍ മറക്കാം. റിസര്‍വ് നിരയില്‍ മാത്രം സ്ഥാനം. റിപ്പോര്‍ട്ട്.

ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തിയ താരങ്ങള്‍

MS Dhoni (c), N Jagadeesan, R Gaikwad, KM Asif, R Jadeja, J Hazlewood, K Sharma, A Rayudu, S Raina, I Tahir, D Chahar, Faf du Plessis, S Thakur, M Santner, D Bravo, L Ngidi, S Curran, S Kishore.

ഒഴിവാക്കിയവര്‍:Harbhajan Singh, Kedar Jadhav, Murali Vijay, Piyush Chawla.

Scroll to Top