ചിരിപടർത്തി ധോണിയുടെ സ്റ്റമ്പിങ് : ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചയായി വീഡിയോ – കാണാം വീഡിയോ

ഐപിഎല്ലിലെ പതിനാലാം സീസണിന് ആവേശകരമായ തുടക്കമാണ് ലഭിക്കുന്നത് .ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ ചെന്നൈ സൂപ്പർ കിങ്‌സ് റിഷാബ് പന്ത് നായകനായ ഡൽഹി ക്യാപിറ്റൽസിനോട് ഏഴ് വിക്കറ്റ് തോൽവി വഴങ്ങി .ചെന്നൈ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം എട്ട് പന്ത് ബാക്കിനില്‍ക്കേ റിഷഭ് പന്തും സംഘവും നേടുകയായിരുന്നു. ശിഖർ ധവാൻ-പൃഥ്വി ഷാ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഡൽഹി ക്യാപിറ്റൽസിന് വിജയത്തുടക്കം നൽകിയത്. ശിഖ‌ർ ധവാന്‍ 54 പന്തിൽ 85 റൺസും പൃഥ്വി ഷാ 38 പന്തിൽ 72 റൺസുമെടുത്താണ് പുറത്തായത്. ശിഖർ ധവാൻ തന്നെയാണ്  മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് .

എന്നാൽ ക്രിക്കറ്റ്  പ്രേമികൾക്കിടയിൽ ഇപ്പോൾ ഏറെ ചർച്ചയാവുന്നത് ധോണിയുടെ ഒരു സ്‌റ്റപിങാണ് .
മത്സരത്തിൽ മൊയീൻ അലിയുടെ ബീമർ ഡെലിവറിയിൽ ധവാനെ സ്റ്റമ്പിങ് ചെയ്യാൻ ധോണി ശ്രമിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായി. സ്പിന്നർ മൊയീൻ അലി എറിഞ്ഞ  ഡൽഹി ബാറ്റിങ്ങിലെ 12ആം ഓവറിലെ ആദ്യ പന്തിലായിരുന്നു ഈ അസാധാരണ സംഭവം . മോയിൻ അലിയുടെ കയ്യിൽ നിന്ന് വഴുതിയ പന്ത് വലിയ ഫുൾടോസായി മാറി .അമ്പയർ നോ ബോൾ വിളിക്കുകയും ചെയ്തു .

മോയിൻ അലിയുടെ ബീമർ ഒട്ടും പ്രതീക്ഷിക്കാതിരുന്ന ധവാൻ ഈ സമയം ക്രീസിന് വെളിയിൽ വന്ന് ഷോട്ട് കളിക്കുവാൻ ശ്രമിച്ചിരുന്നു .കൈയിൽ നിന്ന് വഴുതിയ പന്ത് നിലം തൊടാതെ ബാറ്റ്സ്മാന്റെ മുകളിലൂടെ കീപ്പർ  കൈകളിലെത്തുകയായിരുന്നു. ക്രീസിൽ നിന്ന് ഇറങ്ങി കളിച്ച ധവാനെ സ്റ്റമ്പിങ് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു ധോണി. ഏതായാലും ബീമർ ഡെലിവറി അമ്പയർ നോ ബോൾ വിധിച്ചിരുന്നു.

വീഡിയോ കാണാം :