വാർണർ യുഗം ഐപിഎല്ലിൽ അവസാനിക്കുന്നുവോ :ഹൈദരാബാദ് ടീമിനൊപ്പമുള്ള അവസാന സീസണെന്ന് സ്റ്റെയ്ൻ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ വളരെ മോശം പ്രകടനം തുടരുന്ന സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം സീസണിൽ കളിച്ച ഏഴ് മത്സരങ്ങളിൽ 6 എണ്ണത്തിലും തോൽവി വഴങ്ങി പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ് . തുടർ തോൽവികൾ കാരണം നായകൻ ഡേവിഡ് വാർണർ നാട്ടിയ ഹൈദരാബാദ് ടീം മാനേജ്‌മന്റ്
പകരം ക്യാപ്റ്റനായി കിവീസ് താരം കെയ്‌ൻ വില്യംസനെ നിയമിച്ചു .

എന്നാൽ അവസാന മത്സരത്തിൽ വില്യംസന്റെ ക്യാപ്റ്റൻസിയിലും തോറ്റ ഹൈദരാബാദ്  ടീം ഏറെ വിമർശനം ആരാധകരുടെ ഇടയിൽ നിന്നുവരെ കേട്ടിരുന്നു .ടീം മാനേജ്‌മന്റ് തെറ്റായ തീരുമാനങ്ങളാണിപ്പോഴത്തെ ടീമിന്റെ മോശം അവസ്ഥക്ക് കാരണമെന്നാണ് മുൻ താരങ്ങളടക്കം അഭിപ്രായപ്പെടുന്നത്
കഴിഞ്ഞ കളിയിൽ മുൻ നായകൻ ഓപ്പണർ ഡേവിഡ് വാർണർ പ്ലെയിങ് ഇലവനിൽ ഇടം നേടിയിരുന്നില്ല താരത്തെ  ഹൈദരാബാദ് മാനേജ്‌മന്റ് പൂർണ്ണമായി അവഗണിക്കുന്നു എന്നാണിപ്പോൾ മുൻ ദക്ഷിണാഫ്രിക്കൻ താരം ഡെയ്ൽ സ്റ്റെയ്ൻ അഭിപ്രായപ്പെടുന്നത് .

“മനീഷ് പാണ്ഡെ ഉള്‍പ്പെടെയുള്ള ചില താരങ്ങളെ  ഇത്തവണത്തെ ഐപിൽ സീസണിൽ പുറത്തിരുത്തിയത് ഡേവിഡ്  വാർണർ ചോദ്യം ചെയ്തത് ഒരുപക്ഷേ ടീം  മാനേജ്‌മെന്റിന് ഇഷ്ടമായി കാണില്ല. എന്റെ അഭിപ്രായത്തിൽ ആദ്യ പ്ലെയിങ് ഇലവനിൽ ആരൊക്കെ കളിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ടീമിലെ നായകനുമുണ്ട് . മൈതാനത്തിന് പുറത്ത് എന്തെക്കൊയോ നടന്നിട്ടുണ്ടെന്ന് എല്ലാവർക്കും ഇപ്പോൾ  ഉറപ്പാണ്. ഡേവിഡ് വാര്‍ണര്‍  പോലൊരു താരം പ്ലേയിങ് 11ന്റെ ഭാഗമായിട്ടില്ല എന്നത് വിശ്വാസക്കാനാവാത്ത കാര്യമാണ്  അടുത്ത സീസണിലാണ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതെങ്കില്‍ അത് മനസിലാക്കാവുന്ന കാര്യമാണ്. ഡേവിഡ് മിടുക്കനായ ബാറ്റ്‌സ്മാനാണ്. അവനെ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തണം. അടുത്ത സീസണിൽ വാർണർ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിനൊപ്പം ഉണ്ടാകില്ല എന്ന കാര്യത്തിൽ എനിക്ക്‌ യാതൊരു സംശയവുമില്ല ” സ്റ്റെയ്ൻ തന്റെ അഭിപ്രായം വിശദമാക്കി .

Read More  ഏറെ ഭയാനക അവസ്ഥയായിരുന്നു അത് :കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് ബാധിച്ച അനുഭവം തുറന്ന് പറഞ്ഞ് അശ്വിൻ