ഐപിൽ പതിനാലാം സീസൺ മത്സരങ്ങൾ ഏപ്രിൽ 9 ന് ആരംഭിക്കുവാനിരിക്കെ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന് കനത്ത തിരിച്ചടിയേകി സ്റ്റാർ പേസ് ബൗളർ ഇത്തവണത്തെ ഐപിഎല്ലിൽ നിന്ന് പിന്മാറി .സ്റ്റാർ
ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് പുതിയ സീസണ്‍ ഐപിഎല്ലിൽ ചെന്നൈ ടീമിനൊപ്പം കളിക്കുന്നില്ലയെന്ന് വ്യക്തമാക്കി ടീം മാനേജ്‌മെന്റിന് കത്തയച്ചു .ഓസീസ് ടീമിന്റെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് താരത്തിന്റെ ഐപിൽ പിന്മാറ്റം .
30കാരനായ ഹേസല്‍വുഡ് ഓസീസ് ടെസ്റ്റ് ,ഏകദിന ടീമുകളിലെ സ്ഥിര സാന്നിധ്യമാണ് .നേരത്തെ കഴിഞ്ഞ സീസൺ ഐപിഎല്ലിൽ താരം ചെന്നൈ ടീമിനൊപ്പം ഉണ്ടായിരുന്നെങ്കിലും മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്. ഇത്തവണ ടൂർണമെന്റിലെ ആദ്യ 5 മത്സരങ്ങൾ ചെന്നൈ ടീം വാങ്കടയിലെ സ്റ്റേടെയത്തിലാണ് കളിക്കുക .പേസ് തുണയ്ക്കുന്ന പിച്ചിൽ ഹേസല്‍വുഡ് ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ ബൗളിംഗ് കരുത്താകുമെന്ന നായകൻ ധോണിയുടെയും ടീമിന്റെയും പദ്ധതികളാണ് താരത്തിന്റെ ലീഗിലെ പിന്മാറ്റത്തോടെ പൊളിഞ്ഞത് .
ഐപിഎല്ലിൽ പുതിയ സീസണിൽ നിന്നുള്ള അവിചാരിതമായ പിന്മാറ്റത്തെ കുറിച്ച് ഹേസല്‍വുഡ് പറയുന്നത് ഇപ്രകാരമാണ് . ”വിവിധ ക്രിക്കറ്റ് പരമ്പരകളുടെ ഭാഗമായി ഒരുപാട് ദിവസം ബയോ ബബിള്‍ സര്‍ക്കിളിലൂടെയും ക്വാറന്റൈനിലൂടെയും ഞങ്ങൾ താരങ്ങൾ കടന്നു പോവുകയാണ്. ഇനി വരുന്ന മിക്ക പരമ്പരകളിലും ഇങ്ങനെ ചെയ്യേണ്ടിവരും. ഒരുപാട് സമയം ഇതിന് ചെലവഴിക്കേണ്ടി വരുന്നത് സത്യത്തിൽ ഏറെ മടുപ്പുളവാക്കുന്നു. അന്താരാഷ്ട്ര പരമ്പരകള്‍ വരുമ്പോള്‍ മാനസികമായും ശാരീരികമായും ആരോഗ്യത്തോടെ മത്സര സജ്ജമാകേണ്ടതുണ്ട് .മികച്ച പ്രകടനത്തിന് മികച്ച മനസ്സും അത്യാവശ്യമാണ് .അതിനാൽ ഞാൻ ഐപിഎല്ലില്‍ നിന്ന് പിന്മാറുകയാണ്.”
താരം നയം വിശദമാക്കി .
നേരത്തെ ജോഷ് ഫിലിപ്, മിച്ചല്‍ മാര്‍ഷ് എന്നി ഓസീസ് താരങ്ങളും ഐപിഎല്ലിൽ നിന്ന് പിന്മാറിയിരുന്നു .
തുടർച്ചയായ പരമ്പരകളും കൂടാതെ കനത്ത കോവിഡ് നിയന്ത്രങ്ങളും താരങ്ങളെ ഐപിഎല്ലിൽ നിന്ന് പിന്മാറുവാൻ പ്രേരിപ്പിക്കുന്നു എന്നതാണ് സത്യം . കൂടുതൽ വിദേശ താരങ്ങൾ ഐപിഎല്ലിൽ നിന്ന് ഇത്തവണ വിട്ട് നിൽക്കുന്നത് ഐപിഎല്ലിൽന്റെ ശോഭ കെടുത്തുമോ എന്നാണ് ക്രിക്കറ്റ് പ്രേമികളുടെ ആശങ്ക