ഡൽഹി നായകനായി റിഷാബ് പന്ത് : ഭാവി ഇന്ത്യൻ നായകനെന്ന് മുൻ ഇന്ത്യൻ താരങ്ങൾ – വാനോളം പ്രശംസിച്ച്‌ മുഹമ്മദ് അസറുദ്ധീൻ

ഐപിഎല്ലില്‍ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ  പുതിയ നായകനായി റിഷാബ് പന്ത് തിരഞ്ഞെടുക്കപ്പെട്ട വാർത്ത ക്രിക്കറ്റ് പ്രേമികളെ ഏറെ സന്തോഷിപ്പിച്ചുരുന്നു .
താരത്തിന്  അഭിനന്ദനവുമായി മുൻ ക്രിക്കറ്റ്  താരങ്ങളും സുരേഷ് റെയ്ന അടക്കം ഇന്ത്യൻ താരങ്ങളും രംഗത്ത് വന്നിരുന്നു .

എന്നാൽ  ഭാവിയില്‍  റിഷാബ് പന്ത്  അനായാസം ഇന്ത്യന്‍ ക്രിക്കറ്റ് ടീം   നായകനായേക്കുമെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീന്‍ പ്രവചിക്കുന്നു . സമീപഭാവിയില്‍ തന്നെ
റിഷാബ് പന്തിനെ നമ്മുടെ സെലക്ഷൻ പാനൽ  ക്യാപ്റ്റന്‍ സ്ഥാനത്തേക്ക്
പരിഗണിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്ന് പറഞ്ഞ അസറുദ്ധീൻ താരം അത്രമേൽ ക്യാപ്റ്റൻ സ്ഥാനത്തും തിളങ്ങും എന്ന് അഭിപ്രായപ്പെട്ടു “.കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യക്കായി എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനം നടത്തിയ  പന്ത് ഇന്ത്യൻ പ്ലെയിങ് ഇലവനിൽ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു .താരം ആക്രമണ ബാറ്റിങ്ങാൽ ഇന്ത്യൻ ടീമിന് എത്ര മനോഹരമായ വിജയങ്ങളാണ് നേടിക്കൊടുത്തത് .ഡൽഹി ടീമിനൊപ്പം താരം നായകനായി കുതിക്കും “മുൻ ഇന്ത്യൻ നായകൻ വാചാലനായി .

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ തോളിന് പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നു. ശസ്ത്രക്രിയക്ക് വിധേയനായാല്‍ അയ്യര്‍ക്ക് നാലു മാസമെങ്കിലും വിശ്രമം വേണ്ടിവരും. ഇതിനെത്തുടര്‍ന്നാണ് പുതിയ നായകനെ തെരഞ്ഞെടുക്കാന്‍ ഡല്‍ഹി നിര്‍ബന്ധിതരായത്. കഴിഞ്ഞ സീസണില്‍ ശ്രേയസിന് കീഴില്‍ ഡല്‍ഹി ഫൈനലില്‍ എത്തിയിരുന്നു.

ഡൽഹി സ്‌ക്വാഡ് :Shreyas Iyer (c), Shikhar Dhawan, Prithvi Shaw, Ajinkya Rahane, Rishabh Pant (wk), Shimron Hetmyer, Marcus Stoinis, Chris Woakes, R Ashwin, Axar Patel, Amit Mishra, Lalit Yadav, Pravin Dubey, Kagiso Rabada, Anrich Nortje, Ishant Sharma, Avesh Khan, Steve Smith, Umesh Yadav, Ripal Patel, Vishnu Vinod, Lukman Meriwala, M Siddarth, Tom Curran, Sam Billings

Read More  ഇന്നലെ കൊൽക്കത്തയെ തോൽപ്പിച്ചത് റസ്സലും കാർത്തിക്കും :രൂക്ഷ വിമർശനവുമായി സെവാഗ്‌

LEAVE A REPLY

Please enter your comment!
Please enter your name here