ഐപിൽ പതിനാലാം സീസണിലെ ആവേശകരമായ മറ്റൊരു മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ടീമിന് 13 റൺസ് വിജയം .150 റൺസെന്ന ചെറിയ സ്കോർ രോഹിത് നായകനായ മുംബൈ അനായാസം ഡിഫൻഡ് ചെയ്തു .
സീസണിലെ മുംബൈയുടെ തുടർച്ചയായ രണ്ടാം വിജയവും സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ സീസണിലെ മൂന്നാം തോൽവിയുമാണിത് .ഇത്തവണ ഐപിഎല്ലിൽ ഇതുവരെ ഒരു മത്സരവും ജയിക്കുവാൻ ഡേവിഡ് വാർണറിനും സംഘത്തിനും കഴിഞ്ഞിട്ടില്ല .
മത്സരത്തിൽ മുംബൈ ബൗളിംഗ് നിരയുടെ കൃത്യതയാർന്ന ബൗളിംഗ് പ്രകടനത്തിനൊപ്പം വളരെയേറെ നിർണായകമായത് ഹാർദിക് പാണ്ഡ്യയുടെ ഫീൽഡിങ് മികവാണ് .
മത്സരത്തിൽ ഹൈദരാബാദ് നിരയിലെ പ്രധാനപ്പെട്ട 2 വിക്കറ്റുകളാണ് ഹാർദിക് തന്റെ ഫീൽഡ് മികവാൽ ടീമിന് സമ്മാനിച്ചത് .മികച്ച ഷോട്ടുകളോടെ മുന്നേറിയ വാർണർ : ബെയർസ്‌റ്റോ കൂട്ടുകെട്ടിനെ പൊളിച്ചത് ഹാർദിക് പാണ്ട്യ പുറത്തെടുത്ത ഗംഭീര ഫീൽഡിങ് പ്രകടനമാണ് .
പന്ത്രണ്ടാം ഓവറിലെ മൂന്നാം പന്തിൽ രണ്ടാം റൺസ് എടുക്കുവാൻ ഓടിയ നായകൻ വാർണറിനെ ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഹാർദിക് അനായാസം പുറത്താക്കി .താരത്തിന്റെ ലോങ്ങ് ത്രോ വാർണർ ക്രീസിലെത്തും മുൻപേ സ്റ്റമ്പിൽ കൊണ്ടിരുന്നു .മത്സരത്തിലെ ഏറ്റവും പ്രധാന വഴിത്തിരിവായിരുന്നു അപകടകാരിയായ ഡേവിഡ് വാർണറിന്റെ വിക്കറ്റ് .കൂടാതെ 18 ആം ഓവറിൽ നാലാം പന്തിൽ വമ്പൻ ഷോട്ടുകൾ കളിക്കുന്ന അബ്‌ദുൾ സമദും
ഹാർദികിന്റെ ബുള്ളറ്റ് ത്രോയിൽ പുറത്തായി .
അവസാന ഓവറുകളിൽ സിക്സറുകൾ പായിച്ച് 35 റണ്‍സ് നേടിയ കിറോൺ പൊള്ളാര്‍ഡ് മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചെങ്കിലും കളിയുടെ വഴിത്തിരിവായ ഈ 2 റൺ ഔട്ടുകൾ കാരണം ഫീല്‍ഡിങ്ങിന്റെ പേരില്‍ മാന്‍ ഓഫ് ദി മാച്ചിന് അര്‍ഹനായിരുന്നു ഹാര്‍ദിക് എന്നാണ് ക്രിക്കറ്റ് ലോകത്തിലെ വിലയിരുത്തൽ . മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങും ഹാര്‍ദികിന് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നല്‍കണമായിരുന്നു എന്ന് ട്വീറ്റും ചെയ്തിട്ടുണ്ട്.