അവൻ ഇത്തവണ ഐപിഎല്ലിൽ ഒരു സെഞ്ചുറിയെങ്കിലും അടിക്കും : മലയാളി താരത്തെ വാനോളം പുകഴ്ത്തി ലാറ

Devdutt Padikkal

ഇത്തവണത്തെ ഐപിഎല്ലിലും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ  ടീം ഏറെ പ്രതീക്ഷയോടെ കാണുന്ന താരമാണ് ദേവ്ദത്ത് പടിക്കൽ .കഴിഞ്ഞ സീസണിൽ മിന്നും ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച താരം നേരത്തെ കോവിഡ് അസുഖ ബാദിതനായിരുന്നു .ബാം​ഗ്ലൂർ ഓപ്പണറും മലയാളിയുമായ ദേവ്ദത്ത് പടിക്കലിനെ
വാനോളം പ്രശംസിക്കുകയാണിപ്പോൾ വിൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറ .താരം ഇത്തവണ ഐപിഎല്ലിൽ സെഞ്ച്വറി നേടുമെന്നാണ് ലാറ പ്രവചിക്കുന്നത് .

“ദേവ്ദത്ത് ഈ  ഐപിൽ സീസണിൽ സെഞ്ചുറികൾ അടിച്ചു കൂട്ടുന്നതും മാൻ ഓഫ്  ദി  മാച്ച് പുരസ്കാരങ്ങൾ എല്ലാം
വളരെയേറെ  സ്വന്തമാക്കുന്നതും ഞാൻ  കാണാൻആഗ്രഹിക്കുന്നുണ്ട്  അസാധ്യ  പ്രതിഭയാണ് ദേവ്ദത്ത്. കഴിഞ്ഞ സീസണിൽ അയാൾ ഏതാനും അർധസെഞ്ചുറികൾ നേടിയിരുന്നു. ബാറ്റിം​ഗിൽ വിരാട് കോഹ്ലിക്ക് വലിയ പിന്തുണ താരം നൽകിയിരുന്നു.കഴിഞ്ഞ തവണ അയാളുടെ ബാറ്റിം​ഗിൽ ചില പിഴവുകളൊക്കെഉണ്ടായിരുന്നു.
ഇത്തവണ  അതെല്ലാം പരിഹരിച്ച് ശക്തമായി  തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് ” ലാറ തന്റെ അഭിപ്രായം വിശദമാക്കി .

നേരത്തെ ഐപിൽ ആരംഭിക്കുന്നതിന് മുൻപ്  കൊവിഡ് പരിശോധനയിൽ  രോഗ  ബാധിതനായതിനെത്തുടർന്ന് താരം ചികിത്സയിലായിരുന്നു.ദിവസങ്ങൾ  ശേഷം കൊറോണ മാറിയ മലയാളി താരം
സീസണിലെ ടീമിന്റെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ രണ്ടാം മത്സരത്തിൽ  ഇറങ്ങിയിരുന്നു. എന്നാൽ 11 റൺസ് നേടാനെ ദേവ്ദത്തിനായുള്ളു. കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളിൽ 473 റൺസ് നേടി ദേവ്ദത്ത് അരങ്ങേറ്റം ​ഗംഭീരമാക്കിയിരുന്നു. അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ 737 റൺസ് അടിച്ചെടുത്ത താരം മികച്ച ബാറ്റിംഗ് ഫോമിലാണ് .