ചെന്നൈ ഇത്തവണ കിരീടം നേടില്ലെന്ന് മുൻ താരങ്ങൾ : കാണാം പ്രമുഖ ഐപിൽ പ്രവചനങ്ങൾ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ മത്സരങ്ങൾ നാളെ ആരംഭിക്കുവാനിരിക്കെ ടീമുകൾ എല്ലാം അവസാനവട്ട ഒരുക്കത്തിലാണ് .
ഐപിൽ ഇത്തവണ ആര് നേടുമെന്ന ആകാംഷ ക്രിക്കറ്റ് ലോകത്തിനുണ്ട് .
കൂടാതെ ഇത്തവണ ഐപിഎല്ലിന് ഒരു പുതിയ കിരീട അവകാശിയുണ്ടാകുമോ എന്ന ചർച്ചയും ലോകത്തിലെ എല്ലാ  ക്രിക്കറ്റ് പ്രേമികൾക്കിടയിലും വളരെ സജീവമാണ് .

എന്നാൽ  മഹേന്ദ്ര സിംഗ്  ധോണി നയിക്കുന്ന  ചെന്നൈ സൂപ്പർ കിംഗ്സ് ഇത്തവണയും  ഐപിഎല്ലിൽ കിരീടം നേടില്ലെന്ന് മുൻ ഇന്ത്യൻ താരങ്ങളായ  ഗൗതം ഗംഭീർ, ആകാശ് ചോപ്ര, സഞ്ജയ് മഞ്ചരേക്ക‍ർ എന്നിവർ പ്രവചിക്കുന്നു .
മികച്ച പേസ് ബൗളർമാരില്ലാത്ത ചെന്നൈ ടീം ഇത്തവണയും  പ്ലേ ഓഫിൽ ഇടംപിടിക്കാതെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനം കൊണ്ട് മാത്രം തൃപ്തിപ്പെടേണ്ടി വരും എന്നാണ് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ പറയുന്നത്  .നേരത്തെ ദിവസങ്ങൾ മുൻപ് ഓസീസ് പേസർ   ഹേസൽവുഡ്‌  ചെന്നൈ  ടീമിനൊപ്പം ഇത്തവണ ഐപിൽ കളിക്കില്ല എന്ന് പറഞ്ഞത് ധോണിക്കും  സംഘത്തിനും കനത്ത തിരിച്ചടിയായിരുന്നു .

ഡെത്ത് ഓവറുകളിൽ മികച്ച പേസ്  ബൗളർമാരില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ചെന്നൈയെ ഇത്തവണത്തെ ഐപിഎല്ലിൽ നിന്ന് എഴുതിത്തള്ളുന്നത് .മുംബൈയിലെ ഗ്രൗണ്ടിൽ  ബൗളിംഗ് കരുത്തില്ലാതെ ടീമിന്റെ സാധ്യതകൾ വിരളം എന്നും ആകാശ് ചോപ്ര അഭിപ്രായപെടുന്നു .
എന്നാൽ പടുകൂറ്റൻ ടോട്ടലുകൾ അടിച്ചെടുക്കാൻ ചെന്നൈ ടീമിന് കഴിയില്ല എന്ന് പറയുന്ന മഞ്ജരേക്കർ ടീമിൽ പവർ ഹീറ്റിങ് ബാറ്സ്‍മന്റെ അഭാവവും ചൂണ്ടിക്കാട്ടുന്നു .

കഴിഞ്ഞ സീസണിൽ ഐപിൽ  ചരിത്രത്തിൽ കളിച്ച എല്ലാ സീസണിലും പ്ലേഓഫിൽ കടന്ന ടീമെന്ന നേട്ടം ചെന്നൈ സൂപ്പർ കിങ്സിന് നഷ്ടമായിരുന്നു .
ഇത്തവണ താരലേലത്തിൽ കരുത്തരായ മോയിൻ അലി , പൂജാര , ഗൗതം എന്നിവരെ സ്‌ക്വാഡിൽ എത്തിച്ച ടീം മാനേജ്‌മന്റ് ചെന്നൈ പഴയ പ്രതാപം തിരികെ പിടിക്കുമെന്ന പ്രതീക്ഷയിലാണ് .

Previous articleപൂജാരക്ക് ഈ ഐപിഎല്ലിൽ അവസരം ലഭിക്കുമോ :നിർണായക വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം
Next article2021 ഐപിഎല്ലിനു കൊടികയറും. ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടുന്നു.