2021 ഐപിഎല്ലിനു കൊടികയറും. ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടുന്നു.

Mumbai-Indians-vs-Royal-Challengers-Banglore

ഇന്ത്യന്‍ ടീമിന്‍റെ നെടുംതൂണുകളായ രോഹിത് ശര്‍മ്മയും വീരാട് കോഹ്ലിയും നാളെ നേര്‍ക്ക് നേര്‍ തിരിയും. അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും ഐപിഎല്‍ തിരിച്ചെത്തുന്നു. യുഏഈയില്‍ നടന്ന ഐപിഎല്ലില്‍ ചാംപ്യന്‍മാരായാണ് മുംബൈ ഇന്ത്യന്‍സിന്‍റെ വരവ്. അതേ സമയം സണ്‍റൈസേഴ്സ് ഹൈദരബാദിനോട് പ്ലേയോഫില്‍ പരാജയപ്പെട്ട് വീരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു മടങ്ങേണ്ടി വന്നു.

ഐപിഎല്ലിനു മുന്നോടിയായുള്ള ലേലത്തില്‍ തകര്‍പ്പന്‍ താരങ്ങളെ സ്വന്തമാക്കിയാണ് റോയല്‍ ചലഞ്ചേഴ്സിന്‍റെ വരവ്. ഗ്ലെന്‍ മാക്സ്വെല്‍, കെയില്‍ ജയ്മിസണ്‍ എന്നിവരെ വന്‍ തുക മുടക്കിയാണ് ബാംഗ്ലൂര്‍ ടീമിലെത്തിച്ചത്. 2021 ഐപിഎല്ലിലെ ആദ്യ മത്സരം ചെന്നൈയിലാണ് നടക്കുക. കൊറോണ വൈറസ് വ്യാപനം കാരണം 6 വേദികളിലായാണ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുക. ചെന്നൈ, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, അഹമ്മദാബാദ് എന്നിവടങ്ങളാണ് വേദികള്‍. ഒരു ടീമിനും ഹോം ഗ്രൗണ്ട് ഉണ്ടായിരിക്കുന്നതല്ലാ.

ടീം വാര്‍ത്തകള്‍

വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാന്‍ ഡീകോക്ക് നിലവില്‍ ഏഴു ദിവസത്തെ ക്വാറന്‍റീനിലാണ്. അതിനാല്‍ വെള്ളിയാഴ്ച്ച നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാനാവില്ലാ. എന്നാല്‍ ചാര്‍ട്ടേട് വീമാനത്തില്‍ വന്ന കാരണം ക്വാറന്‍റീനില്‍ കഴിയേണ്ടതില്ലാ എന്നും മത്സരത്തില്‍ കളിക്കാനാകും എന്നാണ് റിപ്പോര്‍ട്ടുകള്‍

RCB

അതേ സമയം കോവിഡ് വിമുക്തനായി തിരിച്ചെത്തിയ ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍ ടീമിനൊപ്പം ചേര്‍ന്നു. ബുധനാഴ്ച്ച ടീമിനൊപ്പം പരിശീലനം നടത്തുകയും ചെയ്തു. അതേ സമയം ഫിന്‍ അലന്‍, ആദം സാംപ എന്നിവര്‍ ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കത്തതിനാല്‍ ആദ്യ മത്സരത്തിനുണ്ടാകില്ലാ.

സാധ്യത ഇലവന്‍

മുംബൈ ഇന്ത്യന്‍സ്

Quinton de Kock (wk), Rohit Sharma, Suryakumar Yadav, Ishan Kishan, Hardik Pandya, Kieron Pollard, Krunal Pandya, Piyush Chawla/Jayant Yadav, Rahul Chahar, Trent Boult, Jasprit Bumrah

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

Devdutt Padikkal, Virat Kohli (c), Glenn Maxwell, AB de Villiers, Mohammad Azharuddin, Daniel Christian, Washington Sundar, Kyle Jamieson, Navdeep Saini, Mohammad Siraj, Yuzvendra Chahal.

സ്പിന്നിനെ തുണക്കുന്ന പിച്ചില്‍ എല്ലാവരും ഉറ്റുനോക്കുന്നത് വീരാട് കോഹ്ലിയുടെ ബാറ്റിലേക്കാണ്. 2015 മുതല്‍ 2017 വരെ സ്പിന്നിനെ 147 സ്ട്രൈക്ക് റേറ്റില്‍ നേരിട്ട കോഹ്ലി ഇപ്പോള്‍ 118 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് ചെയ്യുന്നത്. അതിനാല്‍ ഇത്തവണ ഓപ്പണിംഗ് ചെയ്യാനെത്തുന്ന കോഹ്ലിക്കെതിരെ ക്രുണാല്‍ പാണ്ട്യയേയോ രാഹുല്‍ ചഹറിനെയോ ഉപയോഗിക്കും. മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന് അവസരം ലഭിച്ചേക്കാം

കണക്കിലെ കളി

Rohit Sharma with IPL Troph
  1. അവസാനം കളിച്ച 10 മത്സരങ്ങളില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോ 8 തവണെയും മുംബൈ ഇന്ത്യന്‍സാണ് വിജയം നേടിയത്.
  2. അതേ സമയം മുംബൈ ഇന്ത്യന്‍സ് അവസാനം കളിച്ച 8 ഉദ്ഘാടന മത്സരങ്ങളിലും തോല്‍വി നേരിട്ടാണ് ടൂര്‍ണമെന്‍റ് തുടങ്ങാറുള്ളത്
  3. റോയല്‍ ചലഞ്ചേഴ്സ് ഭാഗമായ മൂന്നു ഉദ്ഘാടന മത്സരങ്ങളും തോല്‍വിയായിരുന്നു ഫലം.
  4. ചെന്നൈയില്‍ മുംബൈ ടോപ്പ് ഓഡര്‍ ബാറ്റസ്മാന്‍മാരുടെ സ്ട്രൈക്ക് റേറ്റ് വളരെ മോശമാണ്. ഇഷാന്‍ കിഷന്‍ (90.32), രോഹിത് ശര്‍മ്മ (119.69), സൂര്യകുമാര്‍ യാദവ് (108.75) എന്നിങ്ങിനെയാണ് സ്ട്രൈക്ക് റേറ്റ്.

മത്സരം എപ്പോഴാണ് ആരംഭിക്കുന്നത്. ?

2021 ഐപിഎല്ലിന്‍റെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഏറ്റുമുട്ടുന്നു. ഏപ്രില്‍ 9 ഇന്ത്യന്‍ സമയം രാത്രി 7:30 ന് ചെന്നൈയില്‍ നടക്കും

ഐപിഎല്‍ മത്സരം എങ്ങനെ കാണാം. ?

മത്സരങ്ങള്‍ തത്സമയം സ്റ്റാര്‍ സ്പോര്‍ട്ട്സ് ചാനലില്‍ കാണാം. കൂടാതെ ഡിസ്നി ഹോട്ട്സ്റ്റാര്‍ ആപ്പിലും മത്സരത്തിന്‍റെ സംപ്രേക്ഷണം ഉണ്ടാകും.

Squads:

Royal Challengers Bangalore Squad: Virat Kohli(c), Devdutt Padikkal, AB de Villiers(w), Glenn Maxwell, Mohammed Azharuddeen, Daniel Christian, Washington Sundar, Kyle Jamieson, Navdeep Saini, Mohammed Siraj, Yuzvendra Chahal, Kane Richardson, Harshal Patel, Adam Zampa, Sachin Baby, Srikar Bharat, Pavan Deshpande, Rajat Patidar, Finn Allen, Suyash Prabhudessai, Shahbaz Ahmed

Mumbai Indians Squad: Rohit Sharma(c), Ishan Kishan(w), Suryakumar Yadav, Hardik Pandya, Kieron Pollard, Krunal Pandya, James Neesham, Nathan Coulter-Nile, Rahul Chahar, Trent Boult, Jasprit Bumrah, Piyush Chawla, Dhawal Kulkarni, Saurabh Tiwary, Aditya Tare, Adam Milne, Chris Lynn, Jayant Yadav, Anmolpreet Singh, Quinton de Kock, Anukul Roy, Mohsin Khan, Arjun Tendulkar, Marco Jansen, Yudhvir Singh