IPL 2021 : തോല്‍വിക്ക് പിന്നാലെ അടുത്ത തിരിച്ചടി. ധോണിക്ക് പിഴ ശിക്ഷ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ആദ്യ മത്സരത്തിനു ശേഷം ക്യാപ്റ്റന്‍ ധോണിക്ക് പിഴ ശിക്ഷ. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ 7 വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് പരാജയപ്പെട്ടത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം ധവാന്‍റെയും – പ്രത്വി ഷായുടേയും ബാറ്റിംഗ് മികവില്‍ മറികടന്നു. മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ്ങ് ധോണിക്ക് ശിക്ഷ ലഭിച്ചു.

12 ലക്ഷം രൂപയാണ് മഹേന്ദ്ര സിങ്ങ് ധോണി പിഴയൊടുക്കേണ്ടി വന്നത്. ഇനിയും ഇതേ തെറ്റ് ആവര്‍ത്തിച്ചാല്‍ മത്സരം നഷ്ടപ്പെടും എന്ന ശിക്ഷാ നടപടി സ്വീകരിക്കേണ്ടി വരും. ഐപിഎല്‍ നിയമമനുസരിച്ച് 20 ഓവര്‍ 90 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കണം.

ഇനിയുള്ള മത്സരങ്ങളില്‍ തെറ്റ് ആവര്‍ത്തിച്ചാല്‍, ക്യാപ്റ്റന് 24 ലക്ഷം പിഴയൊടുക്കണം. കൂടാതെ ടീം അംഗങ്ങള്‍ക്ക് 6 ലക്ഷമോ അതോ മാച്ച് ഫീയുടെ 25% ഏതാണോ കുറവ് അത് പിഴയായി നല്‍കേണ്ടി വരും. അതേ സമയം മൂന്നാമത് തെറ്റ് ആവര്‍ത്തിച്ചാല്‍ ക്യാപ്റ്റനു ഒരു മത്സരം നഷ്ടമാകുകയും 30 ലക്ഷം രൂപ അടക്കേണ്ടി വരും. ടീം അംഗങ്ങള്‍ക്ക് 12 ലക്ഷമോ അതോ മാച്ച് ഫീയുടെ 50 ശതമാനമോ ഏതാണോ കുറവ് അത് നല്‍കേണ്ടി വരും.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ ബാറ്റിംഗിലും ധോണിക്ക് തിളങ്ങാനായില്ലാ. രണ്ടാം പന്തില്‍ തന്നെ യുവതാരം ആവേശ് ഖാന്‍റെ പന്തില്‍ ബോള്‍ഡായി. 2015 നു ശേഷം ഇതാദ്യമായാണ് ധോണി ഐപിഎല്ലില്‍ പൂജ്യത്തില്‍ പുറത്താകുന്നത്.

Previous articleഎല്‍ ക്ലാസിക്കോ റയല്‍ മാഡ്രിഡിനു സ്വന്തം. ലാലീഗയില്‍ ഒന്നാമത്
Next articleധോണിപ്പടയെ അടിച്ചൊതുക്കി ധവാൻ : മറികടന്നത് കോഹ്ലിയുടെ റെക്കോർഡ്