വിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ കളിക്കളത്തിലും പുറത്തും ഏറെ ആരാധകരെ സൃഷ്ഠിച്ചിട്ടുള്ള താരമാണ് . കളിക്കളത്തിൽ ഏറെ ഉത്സാഹവാനായി കാണുന്ന താരം ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിനായുള്ള തയ്യാറെടുപ്പിലാണ് .ഇന്ന് നടക്കുന്ന രാജസ്ഥാൻ റോയൽസ് എതിരായ പഞ്ചാബ് ടീമിന്റെ സീസണിലെ ആദ്യ മത്സരത്തിൽ താരം കളിക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകമിപ്പോൾ .
വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍താരം ഇത്തവണ ഐപിഎല്ലിന് എത്തുന്നത് മനോഹര റാപ് ഗാനവുമായിട്ടാണ് . ഗെയ്‍ലിന്റെ സംഗീത ആൽബം ഇന്നലെ പുറത്തിറക്കി.
നിമിഷങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ ഹിറ്റായ പാട്ടുകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു .
ഇന്നലെയാണ് താരം തന്റെ സംഗീത ആൽബവും ക്രിക്കറ്റ് പ്രേമികൾക്കായി പുറത്തുവിട്ടത് .ഇന്ത്യാ സേ ജമൈക്ക’ എന്ന് പേരിട്ടിരിക്കുന്ന ആൽബത്തിൽ പ്രശസ്ത ഇന്ത്യന്‍ റാപ്പ് ഗായകൻ എമിവേയ്‌ക്കൊപ്പമാണ് ഗെയ്ൽ എത്തുന്നത്. താരത്തിന്റെ പാട്ടിനൊപ്പം നൃത്തചുവടുകളും ഏറെ വൈറലായി കഴിഞ്ഞു .
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തില്‍ മികച്ച റെക്കോര്‍ഡുള്ള ഗെയ്ൽ സീസണിളും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാം എന്ന പ്രതീക്ഷയിലാണ് . ഐപിൽ കരിയറിൽ 4772 റൺസ് സ്വന്തമാക്കിയിട്ടുള്ള യൂണിവേഴ്സൽ ബോസ് ഇതിനകം 6 സെഞ്ചുറികളും 31 അർദ്ധ ശതകങ്ങളും അടിച്ചെടുത്തിട്ടുണ്ട്.