ഫൈനൽ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 27 റൺസിന് തോല്‍പ്പിച്ചു ഐപിഎൽ കിരീടം ചെന്നൈ സൂപ്പർ കിങ്‌സ് നേടി . മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 193 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ. ചെന്നൈ സൂപ്പർ കിങ്സിന്റെ നാലാം ഐപിഎൽ കിരീടമാണിത്.
വിജയിക്കുള്ള ഐപിഎല്‍ ട്രോഫി നായകന്‍ ധോണിക്ക് കൈമാറിയത് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും, ബോര്‍ഡ് സെക്രെട്ടറി ജയ് ഷായും ചേര്‍ന്നാണ്. ധോണിക്ക് ട്രോഫി കൈമാറിയതോടെ ചെന്നൈ താരങ്ങള്‍ ആഘോഷങ്ങള്‍ ആരംഭിച്ചു.
പതിവുപോലെ മഹേന്ദ്ര സിങ്ങ് ധോണി ഐപിഎല്‍ യുവതാരത്തിനു കൈമാറി ഒരറ്റത്ത് നിന്നുകൊണ്ടാണ് വിജയാഘോഷത്തില്‍ പങ്കു ചേര്‍ന്നത്. ഇത്തവണ ദീപക്ക് ചഹറിനായിരുന്നു ട്രോഫി കൈമാറിയത്. താരങ്ങളുടെ ആഘോഷ വേളയില്‍ കുട്ടികളും പങ്കു ചേര്‍ന്നു.