ഇംഗ്ലണ്ട് താരങ്ങൾക്ക് ആശ്വാസ വാർത്തയുമായി ബിസിസിഐ :ഐപിൽ ടീമുകളും സന്തോഷത്തിൽ

BCCI Logo jpg

വരാനിരിക്കുന്ന ഐപിൽ സീസണിന് വേണ്ടി കാത്തിരിക്കുന്ന ഇന്ത്യൻ താരങ്ങൾക്ക്ം ഇംഗ്ലണ്ട് ടീം അംഗങ്ങൾക്കും സന്തോഷം പകരുന്ന തീരുമാനം പ്രഖ്യാപിച്ച്‌ ബിസിസിഐ .
ഇന്ത്യ &ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ഇപ്പോൾ നടക്കുന്ന പരമ്പര  പൂര്‍ത്തിയായാല്‍ നേരിട്ട് ഐപിൽ ടീമുകളുടെ ഭാഗമായി ഐപിഎൽ പരിശീലന ക്യാംപില്‍ ചേരാം. ഇതിനിടയില്‍ ഏഴ് ദിവസത്തെ നിർബന്ധിത  ക്വാറന്റെന്‍ ഇനി  ആവശ്യമില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയില്‍ മൂന്ന്  ഏകദിന മത്സരങ്ങള്‍ കൂടി ഇനിയും  അവശേഷിക്കുന്നുണ്ട്. 
ഇതിന് ശേഷം താരങ്ങൾക്ക് ക്വാറന്റൈൻ കൂടാതെ ഫ്രാഞ്ചൈസി ടീമുകൾക്ക് ഒപ്പം ചേരാം .

നേരത്തെ  28ന് അവസാനിക്കുന്ന  പരമ്പരക്ക് ശേഷം  ക്വാറന്റൈൻ കൂടിയാകുമ്പോൾ ടീം അംഗങ്ങള്‍ ഒരുമിച്ചുള്ള പരിശീലനത്തിന് ആവശ്യത്തിന് സമയം കിട്ടില്ലെന്ന്  ഫ്രാഞ്ചൈസികളില്‍നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബിസിസിഐ പുതിയ ഇളവ് പ്രഖ്യാപിച്ചത്.
നിലവിലെ പരമ്പരയുടെ ഭാഗമായുള്ള ഇന്ത്യന്‍ ടീമിലെ മുഴുവന്‍ താരങ്ങളും ഇംഗ്ലണ്ട് ടീമിലെ ഭൂരിഭാഗം പേരും ഐപിഎല്‍ കളിക്കുന്നുണ്ട്.ഏവർക്കും ബിസിസിഐ തീരുമാനം ഏറെ ഉപകാരപ്രദമാണ് .

ബിസിസിഐയുടെ മുൻപത്തെ തീരുമാനം അനുസരിച്ചാണെങ്കില്‍ ഏഴ് ദിവസത്തെ ക്വാറന്റൈനും കഴിഞ്ഞേ കളിക്കാര്‍ക്ക് ഐപിഎല്‍ ടീമിനൊപ്പം ചേരാനാവൂ. അതായത് 28ന് പരമ്പര പൂർത്തിയായാലും താരങ്ങൾക്ക് ടീമിനൊപ്പം ചേരുവാൻ കഴിയുക ഏപ്രിൽ 4  മാത്രം. അഞ്ച് ദിവസത്തിനപ്പുറം  ഒമ്പതാം തീയതി ഐപിഎല്‍ തുടങ്ങുകയും ചെയ്യും.ഇത്തരത്തിൽ ടീമുകൾ ഉന്നയിച്ച ആശങ്കകൾ കൂടി പരിഗണിച്ചാണ് പുതിയ തീരുമാനം എന്നാണ് ബിസിസിയിലെ ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന .ഏകദിന മത്സരങ്ങള്‍ നടക്കുന്ന പൂനൈയില്‍നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍  പരിശീലന ക്യാംപ് നടക്കുന്ന സ്ഥലത്തേക്ക് താരങ്ങൾക്ക്  എത്താം  എന്ന നിബന്ധന ബിസിസിഐ മുന്നോട്ട് വെച്ചിട്ടുണ്ട്. ന്യൂസിലന്‍ഡ്- ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍- സിംബാബ്‌വെ പരമ്പരയും നിലവിൽ്‍ നടക്കുന്നുണ്ട്. 
ഈ ടീമുകളില്‍നിന്നുള്ള ഐപിഎല്‍ കളിക്കുന്നവര്‍ക്കും ഇളവ് ബാധകമാണ്.

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ

എന്നാൽ നിലവിൽ കോവിഡ് മഹാമാരിയുടെ ഭാഗമായുള്ള
നിയന്ത്രണങ്ങൾ പ്രകാരമുള്ള ബബിളിലില്ലാത്ത താരങ്ങളും സപ്പോര്‍ട്ടിംഗ് സ്റ്റാഫും നിര്‍ബന്ധമായും ഏഴ് ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞേ ഐപിഎല്‍ ടീമുകൾക്കൊപ്പം ചേരുന്നത് പരിഗണിക്കാവൂ എന്നും ബിസിസിഐ അറിയിപ്പിൽ വ്യക്തമാക്കുന്നു .



Scroll to Top