ക്രിക്കറ്റ് ആരാധകർ ഏവരും വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ രണ്ടാം പാദത്തിന് തുടക്കം കുറിക്കുവാൻ ആഴ്ചകൾ മാത്രമായി അവശേഷിക്കേ ക്രിക്കറ്റ് പ്രേമികൾക്കും ഐപിൽ ടീമുകൾക്കും സന്തോഷവാർത്ത സമ്മാനിക്കുകയാണ് ബിസിസിഐ. ഏറെ സംശയങ്ങൾക്കും ആകാംക്ഷകൾക്കും ഒടുവിൽ ഇത്തവണത്തെ ഐപിഎല്ലിന്റെ ബാക്കി മത്സരങ്ങൾ കളിക്കുവാൻ പ്രമുഖ ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങൾ എല്ലാവരും എത്തുമെന്ന് അറിയിക്കുകയാണ് ഉന്നത ബിസിസിഐ അധികൃതർ.എന്നാൽ പല താരങ്ങൾക്കും കോവിഡ് രോഗബാധ സ്ഥിതീകരിച്ചത്തോടെ മാറ്റിവെച്ച ബാക്കി ഐപിൽ മത്സരങ്ങളാണ് സെപ്റ്റംബർ 19ന് ആരംഭിക്കുന്നത്. മത്സരങ്ങൾ എല്ലാം വീണ്ടും പുനരാരംഭിക്കുമ്പോൾ ഇംഗ്ലണ്ട് താരങ്ങൾ എല്ലാം കളിക്കാനെത്തുമെന്ന് ബിസിസിഐ ഉറപ്പ് നൽകുകയാണ് ഇപ്പോൾ.
എന്നാൽ വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പ് പരിഗണിച്ച് താരങ്ങളെ ഒന്നും ഐപില്ലിനായി വിട്ടുനൽക്കില്ല എന്നാണ് മുൻപ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നത്. പക്ഷേ ബിസിസിഐ പ്രതിനിധികളും ഒപ്പം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും തമ്മിൽ നടത്തിയ ചർച്ചകളിൽ ഏകദേശം ധാരണ കൈകൊണ്ടിട്ടുണ്ടെന്നാണ് സൂചന.ഈ വിഷയത്തിൽ ബിസിസിഐക്കും ഒപ്പം ഐപിൽ ടീമുകൾക്കും അനുകൂലമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ പുതിയ നിലപാടും
സെപ്റ്റംബർ :ഒക്ടോബർ മാസങ്ങളിൽ ടി :20 ലോകകപ്പിന് മുൻപായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും മൂന്ന് ഏകദിനവും മൂന്ന് ടി :20 മത്സരങ്ങളും കളിക്കുവാൻ പദ്ധതികൾ തയ്യാറാക്കിയെങ്കിലും ഈ പര്യടനം ടി :20 ലോകകപ്പിന് ശേഷം കളിക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്. ഈ വിഷയം ബിസിസിഐ നിലവിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനും ബംഗ്ലാദേശ് ബോർഡിനും ഒപ്പം ചർച്ചചെയ്യുന്നുണ്ട് എന്നാണ് സൂചന.
ഇംഗ്ലണ്ട് :ബംഗ്ലാദേശ് പരമ്പരകൾ ടി :20 ലോകകപ്പിന് ശേഷം നടന്നാൽ എല്ലാ ഇംഗ്ലണ്ട് താരങ്ങളും ആ കാലയളവിൽ ഐപിൽ കളിക്കാനെത്തുമെന്നാണ് സൂചന.ഇംഗ്ലണ്ട് താരങ്ങളും ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളും ഐപിഎല്ലിലെ എല്ലാ മത്സരങ്ങളും കളിക്കാനെത്തുന്നത് ഏറ്റവും ഉപകാരമായി മാറുന്നത് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ടീമിനാണ്. ജോസ് ബട്ട്ലർ, ബെൻ സ്റ്റോക്സ്, ആർച്ചർ തുടങ്ങിയ സ്റ്റാർ താരങ്ങൾ രാജസ്ഥാൻ ടീമിലാണ് കളിക്കുന്നത്.