2021 ഐപിൽ സീസൺ മുന്നോടിയായുള്ള ഐപിൽ മിനി താരലേലം ചെന്നൈയിൽ നടക്കുകയാണ് .ഏറെ ആവേശത്തോടെ പുരോഗമിക്കുന്ന ലേലത്തിൽ ചില അമ്പരപ്പിക്കുന്ന നീക്കങ്ങൾ ഫ്രാഞ്ചൈസികൾ നടത്തി കഴിഞ്ഞു .ചിലർ ലേലത്തിൽ വൻ നേട്ടങ്ങൾ സ്വന്തമാക്കിയപ്പോൾ ചില താരങ്ങളെ ടീമിലെത്തിക്കുവാൻ ആരും തയ്യാറായില്ല .
താരലേലത്തിൽ പല ക്രിക്കറ്റ് പ്രേമികളും ആകാംഷയോടെ കാത്തിരുന്നത് ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ് ബാറ്സ്മാൻ ചേതേശ്വർ പൂജാരയെ ആര് ലേലത്തിൽ നേടും എന്ന് അറിയുവാനാണ് .കഴിഞ്ഞ കുറച്ച് സീസണുകളിൽ ലേലത്തിൽ നിരാശനായി മടങ്ങേണ്ടി വന്ന പൂജാരയെ ഇത്തവണ ചെന്നൈ സൂപ്പർ കിങ്‌സ് ടീം തങ്ങളുടെ കൂടാരത്തിലെത്തിച്ചു.
അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്കാണ് പൂജാരയെ ധോണി നായകനായ ചെന്നൈ ടീം ടീമിലേക്ക് എത്തിച്ചത് .നീണ്ട 7 വർഷത്തെ ഇടവേളക്ക് ശേഷമാണ് പൂജാര ഐപിൽ കളിക്കുവാൻ അവസരം നേടുന്നത് .
ഐപിഎല്ലില്‍ ഇതുവരെ 30 മത്സരങ്ങള്‍ കളിച്ചിട്ടുള്ള പൂജാര 22 ഇന്നിംഗ്സില്‍ നിന്ന് 99.7 സ്ട്രൈക്ക് റേറ്റില്‍ 390 റണ്‍സ് നേടിയിട്ടുണ്ട്. 51 റണ്‍സാണ് പൂജാരയുടെ ഐപിഎല്ലിലെ ഉയര്‍ന്ന സ്കോര്‍. 2008 മുതല്‍ 2010വരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിച്ച പൂജാര 2011 മുതല്‍ 2013 വരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പമായിരുന്നു താരം .
അതേസമയം ചെന്നൈ സൂപ്പർ കിങ്‌സ് ലേലത്തിൽ ഇതുവരെ പൂജാര അടക്കം 3 താരങ്ങളെ സ്വന്തമാക്കി കഴിഞ്ഞു .
ഇംഗ്ലണ്ട് ടീം സ്പിൻ ആൾറൗണ്ടർ മോയിൻ അലിയെ 7 കോടി രൂപക്ക് ടീമിലെത്തിച്ച ചെന്നൈ ഇന്ത്യൻ ആൾറൗണ്ടർ കൃഷ്ണപ്പ ഗൗതമിനെ ഒമ്പത് കോടി 25ലക്ഷം രൂപ നല്‍കി സ്വന്തം പാളയത്തിലെത്തിച്ചു . ഐപിൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തുക ലഭിക്കുന്ന ഇന്ത്യൻ Uncapped പ്ലേയേറാണ് ഗൗതം