അവൻ ഏറെ കഠിനാധ്വാനിയായ യുവതാരമാണ് അവൻ സ്വയം അത് തെളിയിക്കട്ടെ അർജുൻ ടെണ്ടുൽക്കറിൽ വിശ്വാസമർപ്പിച്ച്‌ സഹീർ ഖാൻ

ചെന്നൈയിൽ ഇന്നലെ അവസാനിച്ച ഇന്ത്യൻ പ്രീമിയർ ലീഗിലെ താര ലേലത്തിൽ ഏവരും ആകാംഷയോടെ കാത്തിരുന്നത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറിനെ ഏത് ഫ്രാഞ്ചൈസി ടീം കൂടാരത്തിലെത്തിക്കും എന്നറിയുവാൻ വേണ്ടിയാണ് .രോഹിത്  ശർമ്മ നായകനായ  മുംബൈ ഇന്ത്യൻസ് തന്നെ പ്രതീക്ഷിച്ചത് പോലെ താരത്തെ  സ്വന്തമാക്കി .അടിസ്ഥാന വിലയായ  20 ലക്ഷം രൂപക്കാണ് യുവതാരത്തെ മുംബൈ ഇന്ത്യൻസ് സ്‌ക്വാഡിലേക്ക് എത്തിച്ചത് .

എന്നാൽ ഇപ്പോൾ യുവ പ്രതിഭയായ  അർജുൻ ടെണ്ടുൽക്കറിനെ കുറിച്ച് ടീം മാനേജ്‌മന്റ് ഉള്ള വിശ്വാസത്തെ കുറിച്ച് വാചാലനാവുകയാണ് മുംബൈ ഇന്ത്യൻസ് ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടർ കൂടിയായ സഹീർ ഖാൻ .
വരാനിരിക്കുന്ന ഐപിൽ സീസണുകളിൽ  അർജുൻ കഴിവുകൾ സ്വയം തെളിയിക്കും എന്ന് പറഞ്ഞ സഹീർ ഖാൻ താരം ഏറെ കഠിന അധ്വാനിയായ യുവ ആൾറൗണ്ടർ ആണെന്നും കൂട്ടിച്ചേർത്തു .

“ഞാൻ അവനൊപ്പം പലപ്പോഴും പരിശീലന സെക്ഷനിൽ പങ്കെടുത്തിട്ടുണ്ട് .നെറ്റ്സിൽ പല കാര്യങ്ങളും അവന്മായി പങ്കിടുവാൻ സാധിച്ചു .അവൻ  കഠിനാധ്വാനിയായ  ഒരു താരമാണ് .കരിയറിലെ വളരെ മികച്ച സമയത്തിലാണ് അർജുൻ ഇപ്പോൾ ഉള്ളത് .സച്ചിൻ ടെണ്ടുൽക്കറിന്റെ മകൻ എന്ന വിശേഷണം അതിന്റെ സമ്മർദ്ദം അവനൊപ്പം എപ്പോഴും കാണും .പക്ഷേ അത്തരം കാര്യങ്ങൾക്ക് അപ്പുറം കരിയറിൽ സ്വയം തെളിയിക്കുവാൻ അവന് കഴിയും .ലേലത്തിൽ എത്ര തവണ യുവ കളിക്കാരെ കുറിച്ച് നാം ചർച്ച ചെയ്യാറുണ്ട് .വരുന്ന ഐപിൽ സീസണുകളിൽ അവൻ ഞങ്ങൾക്കായി തിളങ്ങും “സഹീർ യുവതാരത്തിൽ ടീമിന്റെ  പ്രത്യാശ വ്യക്തമാക്കി .

കഴിഞ്ഞ മാസം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെയാണ് അര്‍ജുന്‍ മുംബൈയുടെ സീനിയര്‍ ടീമില്‍ അരങ്ങേറിയത്. എന്നാല്‍ മികച്ച പ്രകടനം നടത്താനൊന്നും താരത്തിന് സാധിച്ചിരുന്നില്ല. നേരത്തെ 2018ല്‍
ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമില്‍ അംഗമായിരുന്നു അര്‍ജുന്‍.

താരലേലത്തിൽ മുംബൈ ഇന്ത്യൻ സ്വന്തമാക്കിയ താരങ്ങൾ :

Arjun Tendulkar, Nathan Coulter-Nile ,

Jimmy Neesham, Yudhvir Charak, Marco Jansen, and Piyush Chawla


Mumbai Squad: Rohit Sharma, Quinton de Kock (WK), Suryakumar Yadav, Ishan Kishan (WK), Chris Lynn, Anmolpreet Singh, Saurabh Tiwary, Aditya Tare, Kieron Pollard, Hardik Pandya, Krunal Pandya, Anukul Roy, Jasprit Bumrah, Trent Boult, Rahul Chahar, Jayant Yadav, Dhawal Kulkarni, Mohsin Khan, Adam Milne, Nathan Coulter-Nile, Piyush Chawla, James Neesham, Yudhvir Charak, Marco Jansen, and Arjun Tendulkar






Previous articleവീണ്ടും ഐപിഎല്ലിനൊപ്പം വിവോ :ചൈനീസ് സ്പോൺസർ വിവാദം കൊഴുക്കുന്നു .
Next articleഡൽഹിക്ക് എന്തിനാണ് സ്റ്റീവ് സ്മിത്ത് : കുറഞ്ഞ വിലക്ക് കിട്ടിയതും ലാഭം രൂക്ഷ വിമർശനവുമായി ഗൗതം ഗംഭീർ