ട്വിറ്ററില്‍ കളിച്ചിരിക്കാതെ പ്രാക്ടീസ് ചെയ്യൂ. ഇന്ത്യന്‍ താരത്തിനു ഉപദേശവുമായി മുൻ സൗത്താഫ്രിക്കന്‍ നായകന്‍

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2022 സീസണിൽ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി മികച്ച പ്രകടനത്തിന് ശേഷവും, ഓൾറൗണ്ടർ രാഹുൽ ടെവാതിയയെ ഇന്ത്യൻ ടീമിൽ പരിഗണിച്ചിരുന്നില്ലാ. ഈ വർഷം ഐ‌പി‌എല്ലിൽ ഗുജറാത്ത് ടീമിനായി കളിച്ച താരം, ലോവര്‍ ഓഡറില്‍ മാച്ച് വിന്നിംഗ് പ്രകടനങ്ങള്‍ നടത്തിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കും അയർലൻഡിനുമെതിരായ പരമ്പരയില്‍ താരം ഉള്‍പ്പെടും എന്ന് ചിന്തയുണ്ടായിരുന്നു. എന്നാൽ പ്രോട്ടീസിനെതിരായ സീരീസിൽ അവഗണിക്കപ്പെട്ടതിന് ശേഷം, ജൂൺ 26 ന് ഡബ്ലിനിൽ ആരംഭിക്കുന്ന അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയിലേക്ക് പരിഗണിക്കുകയും ചെയ്തില്ലാ

ടീമിന്റെ പ്രഖ്യാപനത്തിന് ഏതാനും മണിക്കൂറുകൾക്ക് ശേഷം ഹരിയാന ക്രിക്കറ്റ് താരം “പ്രതീക്ഷകൾ വേദനിപ്പിക്കുന്നു” എന്ന ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തെ ഒഴിവാക്കിയതിന് ശേഷം ആരാധകരും മുൻ ക്രിക്കറ്റ് കളിക്കാരും പ്രതിഷേധിക്കുന്നുണ്ടെങ്കിലും, മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്ത് ട്വിറ്ററിലല്ല, മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആവശ്യപ്പെട്ടത്.

“വളരെയധികം കഴിവുകളുള്ള കളിക്കാര്‍ ഇന്ത്യയില്‍ ഉള്ളതിനാല്‍ ടീമില്‍ എത്തിപ്പെടാന്‍ വളരെ ബുദ്ധിമുട്ടാണ്. കൂടാതെ കോച്ച് രാഹുൽ ദ്രാവിഡും ക്യാപ്റ്റൻ രോഹിത് ശർമ്മയും ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങൾ മുൻ‌കൂട്ടി തിരഞ്ഞെടുത്തിരിക്കണം. ഞാൻ പറയും, ട്വിറ്ററിന് പകരം നിങ്ങളുടെ പ്രകടനത്തില്‍ ഫോക്കസ് ചെയ്യുക, അടുത്ത തവണ നിങ്ങളുടെ സമയം വരുമ്പോൾ, ആർക്കും നിങ്ങളെ ഉപേക്ഷിക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കുക, ”സ്റ്റാർ സ്‌പോർട്‌സ് ഷോയിൽ ടെവാതിയയെക്കുറിച്ച് ചോദിച്ചപ്പോൾ സ്മിത്ത് പറഞ്ഞു.

Rashid khan and rahul tewatia

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലേക്ക് ടെവാതിയ ഇടം നേടിയെങ്കിലും ഇലവനിൽ ഇടം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു. ഈ വർഷം 16 മത്സരങ്ങളിൽ നിന്ന് 12 ഇന്നിംഗ്‌സുകളിൽ നിന്ന് 31.00 ശരാശരിയിലും 147.61 സ്‌ട്രൈക്ക് റേറ്റിലും 217 റൺസാണ് ടെവാതിയ നേടിയത്. ആറ് തവണ പുറത്താകാതെ നിന്നു.

Previous articleലോകകപ്പിനുള്ള സ്‌ക്വാഡിനെ റെഡിയാക്കി കഴിഞ്ഞു : വെളിപ്പെടുത്തി മുൻ ബാറ്റിംഗ് കോച്ച്
Next articleഭാവി ഇന്ത്യൻ ടീം സൂപ്പർ : ക്യാപ്റ്റൻമാരുടെ നീണ്ട നിര :പ്രശംസയുമായി മുൻ താരം