ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്‍, ഒരു വിവാദ തീരുമാനത്തിലൂടെയാണ് പുറത്തായത്. ബോളണ്ടിന്റെ പന്തില്‍ ഗള്ളിയില്‍ കാമറൂണ്‍ ഗ്രീനിന്റെ ക്യാച്ചിലാണ് ശുഭ്മാന്‍ ഗില്ലിന് വിക്കറ്റ് നഷ്ടമായത്.
ഏറെ നേരം റീപ്ലേ നോക്കിയാണ് ഔട്ട് എന്ന തീരുമാനം അംപയര്‍ കൈകൊണ്ടത്. ഗ്രീനിന്റെ വിരലുകള്‍ പന്തിനടിയില്‍ ഉണ്ടായിരുന്നു എന്നായിരുന്നു അംപയറുടെ കണ്ടെത്തല്‍. എന്നാല്‍ ഗില്‍ പുറത്തല്ലാ എന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്.
തീരുമാനത്തിനായി കാത്തിരുന്ന ഗില്‍ പുറത്തായെന്ന് വിശ്വസിക്കാനാവാതെയാണ് മടങ്ങിയത്. മുഖത്ത് നിരാശയും ഉണ്ടായിരുന്നു. തന്റെ നിരാശ സമൂഹമാധ്യമ്യത്തിലൂടെ താരം തന്നെ അറിയിക്കുകയും ചെയ്തു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കയ്യടിക്കുന്ന ഇമോജി ചേര്‍ത്തപ്പോള്‍ ട്വിറ്ററില്‍ മാഗ്നിഫയിങ്ങ് ഗ്ലാസ് ഇമോജിയാണ് ഗില്‍ ചേര്‍ത്തത്.