6 ദിവസത്തിനുള്ളില്‍ 3 പരിക്ക്. പരമ്പര ആരംഭിക്കും മുന്‍പേ ഇന്ത്യക്ക് കനത്ത തിരിച്ചടി.

എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോര്‍ഡര്‍ – ഗവാസ്കര്‍ പരമ്പരക്ക് മുന്നോടിയായി ഇന്ത്യക്ക് കനത്ത തിരിച്ചടി. പരിശീലനത്തില്‍ ആറ് ദിവസത്തിനുള്ളില്‍ 3 പരിക്കുകളാണ് ഇന്ത്യന്‍ ക്യാംപില്‍ രേഖപ്പെടുത്തിയട്ടുള്ളത്. കെല്‍ രാഹുല്‍, വിരാട് കോഹ്ലി ആയിരുന്നു നേരത്തെ പരിക്കേറ്റത്. ഇപ്പോഴിതാ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്‍ട്രാ സ്ക്വാഡ് പരിശീലനത്തിലാണ് ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റത്‌. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുമ്പോഴാണ് താരത്തിന് കൈവിരലില്‍ പരിക്കേറ്റത്. ഇതോടെ ആദ്യ ടെസ്റ്റിലെ താരത്തിന്‍റെ സാന്നിധ്യം സംശയത്തിലാക്കിയിരിക്കുകയാണ്.

കെല്‍ രാഹുലിനു കൈമുട്ടിനാണ് പരിക്കേറ്റിരിക്കുന്നത്. കൈമുട്ടില്‍ പന്തുകൊണ്ട താരത്തിനു പിന്നീട് ബാറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലാ. പരിക്കിന്‍റെ വ്യാപ്തി എത്രത്തോളം എന്ന് അറിവായിട്ടില്ലാ. രോഹിത് ശര്‍മ്മയുടെ അസാന്നിധ്യത്തില്‍ കെല്‍ രാഹുല്‍ ടോപ്പ് ഓഡറില്‍ കളിക്കും എന്ന് വ്യക്തമാക്കിയിരുന്നു.

വിരാട് കോഹ്ലിയുടെ കാര്യവും ഇതുവരെ വ്യക്തമായിട്ടില്ലാ. പരിക്കേറ്റ ശേഷം വിരാട് കോഹ്ലി സ്കാന്നിംഗിന് വിധേയമായിരുന്നു. പരിക്കിന്‍റെ ലക്ഷണങ്ങളോ വിഷമങ്ങളോ പരിശീലന സെക്ഷനില്‍ വിരാട് കോഹ്ലി കാണിച്ചില്ലാ എന്നത് ഇന്ത്യക്ക് ശുഭ പ്രതീക്ഷയാണ്.

നവംബര്‍ 22 നാണ് പരമ്പരയിലെ ആദ്യ മത്സരം. പെര്‍ത്തിലാണ് മത്സരം നടക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇടം നേടാന്‍ ഇന്ത്യക്ക് 4-0 ത്തിന്‍റെ വിജയം സ്വന്തമാക്കാണം.

Previous articleടെസ്റ്റിൽ ബുമ്രയെ മാത്രമല്ല, അവനെയും ഭയമുണ്ട്. ഓസീസ് താരം ഖവാജ പറയുന്നു.
Next article2 മത്സരങ്ങളിൽ ഡക്ക് ആയപോളും ആത്മവിശ്വാസം കൈവിട്ടില്ല. ഇനിയും അത് തുടരും. സഞ്ജു സാംസൺ പറയുന്നു.