സഞ്ജു ഏകദിന ലോകകപ്പ് കളിക്കും. ബിസിസിഐ ആനുവൽ കോൺട്രാക്ട് നൽകാനുള്ള കാരണം ഇതാണ്.

ഞായറാഴ്ചയായിരുന്നു ബിസിസിഐ തങ്ങളുടെ വരുന്ന വർഷത്തേക്കുള്ള ആനുവൽ കോൺട്രാക്ടുകൾ പ്രഖ്യാപിച്ചത്. ലിസ്റ്റിൽ പ്രതീക്ഷിച്ചതുപോലെ, പല പ്രമുഖരും ഉൾപ്പെട്ടിരുന്നു. എന്നാൽ അതോടൊപ്പം ചെറിയ സർപ്രൈസുകളും ലിസ്റ്റിൽ ഉണ്ടായി. ഇതിൽ പ്രധാനപ്പെട്ടത്, സഞ്ജു സാംസണും ശിഖർ ധവാനും ഇന്ത്യ ഗ്രേഡ് സി കോൺട്രാക്ട് നൽകിയതായിരുന്നു. ഇതോടുകൂടി ഇരുവർക്കും 2023ലെ ഏകദിന ലോകകപ്പ് കളിക്കാനുള്ള പ്രതീക്ഷകൾ കൂടെയാണ് വർദ്ധിച്ചിരിക്കുന്നത്. സഞ്ജുവിനും ധവാനും ഇത്തരത്തിൽ സെൻട്രൽ കോൺടാക്ട് ലഭിക്കാനുള്ള പ്രധാനപ്പെട്ട കാരണം ഇന്ത്യൻ ടീമിലെ വർദ്ധിച്ചു വരുന്ന പരിക്കുകളാണ് എന്ന് നിസ്സംശയം പറയാനാവും.

മുൻപ് ഇരുവരും 2023 ലോകകപ്പിനുള്ള ലിസ്റ്റിൽ പോലും ഉണ്ടായിരുന്നില്ല. എന്നാൽ നിലവിൽ ഇന്ത്യയുടെ കോൺട്രാക്ടിൽ ഉണ്ടായിരുന്ന റിഷാഭ് പന്ത് പരിക്ക് മൂലം ടൂർണമെന്റിൽ പങ്കെടുക്കില്ല എന്നത് ഉറപ്പായിട്ടുണ്ട്. ഒപ്പം ശ്രേയസ് അയ്യരുടെ ഫിറ്റ്നസ് സംബന്ധിച്ചും സംശയങ്ങൾ നിലനിൽക്കുന്നു. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ നാലാം നമ്പറിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സൂര്യകുമാർ യാദവിനും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ മധ്യനിര സ്ലോട്ടുകൾ ഒഴിഞ്ഞു കിടക്കുകയാണ് എന്ന് നിസംശയം പറയാനാവും. അതുകൊണ്ടുതന്നെ സഞ്ജു സാംസണ് നിലവിലെ സാഹചര്യത്തിൽ 2023 ലോകകപ്പ് കളിക്കാനുള്ള സാധ്യതകൾ ഏറെയാണ്.

cropped-sanju-samson-poster.jpg

ഇതുവരെ ഇന്ത്യക്കായി ഏകദിനങ്ങളിൽ മികച്ച പ്രകടനങ്ങളാണ് സഞ്ജു സാംസൺ കാഴ്ച വെച്ചിട്ടുള്ളത്. ഏകദിനങ്ങളിൽ 66 റൺസ് ശരാശരിയാണ് സഞ്ജുവിനുള്ളത്. 2023ലെ ഐപിഎല്ലിൽ മികവാർന്ന പ്രകടനം രാജസ്ഥാൻ റോയൽസിനായി കാഴ്ചവയ്ക്കുകയാണെങ്കിൽ സഞ്ജുവിന് തിരികെ ഏകദിന ടീമിലെത്താം എന്ന കാര്യത്തിൽ സംശയമില്ല. അതുപോലെതന്നെയാണ് ശിഖർ ധവാന്റെ കാര്യവും. ശിഖർ ധവാന്റെ കോൺട്രാക്ട് ഇന്ത്യ നിലനിർത്തിയത് പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സമയങ്ങളിൽ മോശം പ്രകടനങ്ങൾ തുടർന്ന ധവാനേ ഇന്ത്യ ആനുവൽ കോൺട്രാക്ടിൽ നിന്നും ഒഴിവാക്കുമെന്നാണ് പലരും പ്രതീക്ഷിച്ചത്. എന്നാൽ ഇതിനും ശിഖർ ധവാന്റെ അനുഭവസമ്പത്തും, ടീമിലെ പരിക്കുകളും കാരണമായിട്ടുണ്ടാവാം.

2023 ന്റെ തുടക്കത്തിൽ ശ്രീലങ്കയ്ക്കെതിരെ നടന്ന ഇന്ത്യയുടെ ട്വന്റി20 പരമ്പരക്കിടെയായിരുന്നു സഞ്ജു സാംസന് പരിക്കേറ്റത്. ശേഷം സഞ്ജു സാംസൺ പിന്നീടുള്ള പരമ്പരകളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ നിന്നും സഞ്ജു സാംസനെ ഒഴിവാക്കിയിരുന്നു. എന്നാൽ മറ്റു കളിക്കാർ ഇത്തരത്തിൽ പരിക്കു മൂലം ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ സഞ്ജു സാംസനെ ടീമിലെത്തിക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് ബിസിസിഐ ആനുവൽ കോൺട്രാക്ട് നൽകിയിരിക്കുന്നത്. ഇനി സഞ്ജുവിന്റെ 2023 ഏകദിന ലോകകപ്പിലെ സ്ഥാനം നിശ്ചയിക്കുന്നത് ഐപിഎല്ലിലെ പ്രകടനങ്ങളാവും.

Previous articleഅന്ന് കോഹ്ലി ഇന്ത്യയെ ജയിപ്പിച്ചിരുന്നെങ്കിൽ എന്റെ വീട് നാട്ടുകാർ നശിപ്പിച്ചേനെ. തുറന്ന് പറഞ്ഞ് പാകിസ്ഥാൻ താരം.
Next articleഅപകടകാരിയായ ഇന്ത്യൻ ബാറ്റർ സച്ചിൻ ആയിരുന്നില്ല. പാക് മുൻ താരത്തിന്റെ വാക്കുകൾ